ഇതാണ് യഥാർഥ ചലെഞ്ച്; സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷിക ദിനത്തിൽ ബ്ലഡ് ഡോനേർസ് കേരള രക്തബാങ്കിലേക്കെത്തിച്ചത് 166 യൂനിറ്റ് രക്തം
തൃക്കരിപ്പൂർ: (www.kasargodvartha.com 16.08.2021) ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷിക ദിനത്തിൽ ബ്ലഡ് ഡോനേർസ് കേരള കാസർകോട് ജില്ലയിലെ രക്തബാങ്കിലേക്കെത്തിച്ചത് 166 യൂനിറ്റ് രക്തം. കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കുമായി സഹകരിച്ച് ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരത്തിച്ചാലുമായി ചേർന്ന് സൗത് സ്‌കൂൾ ഉദിനൂരിൽ വെച്ച് നടത്തിയ ക്യാമ്പിൽ 200 നടുത്ത് ആളുകൾ റെജിസ്റ്റർ ചെയ്തതിൽ നിന്ന് 130 പേർ രക്തദാനം നടത്തി.
പ്രൈവറ്റ് ബസ് തൊഴിലാളി ചാരിറ്റി മിഷൻ ചെറുവത്തൂർ, നീലംബം കൂട്ടായ്മ, ഉടുമ്പുന്തല കൂട്ടായ്മ എന്നീ സംഘടനകളും രക്തദാന ക്യാമ്പിൽ പങ്കാളികളായി. ബ്ലഡ് ഡോനേർസ് കേരള കാസർകോട് എയ്ൻജെൽസിൻ്റെ നേതൃത്വത്തിൽ സോൾഡ്ജിയർ ഓഫ് കെ എൽ 14 വെൽഫെയർ സൊസൈറ്റി കാസർകോടിൻ്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ 36 പേർ രക്തം ദാനം നടത്തി.
യുവാക്കൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി രംഗത്ത് വരുന്നത് ആശാവഹമാണെന്നും ആരോഗ്യമേഖലയ്ക്ക് അത് കരുത്തു പകരുമെന്നും, യഥാസമയം രക്തം കിട്ടാതെ ഒരാളുടെ പോലും ജീവൻ നഷ്ടമാകില്ലെന്നുമാണ് രക്ത ബാങ്ക് ജീവനക്കാർ പറയുന്നത്. രക്തദാനം മഹാദാനം എന്ന വാക്കുകൾ അന്വർഥമാക്കുന്നതാണ് ബ്ലഡ് ഡോനേഷൻ പ്രവർത്തകരുടെ മാതൃകാപരമായ പ്രവർത്തനം.
Keywords: Kasaragod, News, Kerala, Blood donation, Independence Day, General-hospital, Club, Cheruvathur, Kanhangad, Blood Donors Kerala donates 166 units of blood on the 75th anniversary of Independence.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment