ഓഗസ്റ്റ് 7 ന് ഇരട്ടകളുടെ ദിനം; പ്രൈമറി സ്കൂളിൽ മാത്രം ഇരട്ട വിദ്യാർഥികളുടെ 21 ജോഡികളെന്ന അപൂർവതയുമായി തൃക്കരിപൂർ സെൻ്റ് പോൾസ് എ യു പി സ്കൂൾ

തൃക്കരിപ്പൂർ: (www.kasargodvartha.com 07.08.2021) ലോകമെങ്ങും ആഗസ്റ്റ് ഏഴിന് ഇരട്ടകളുടെ ദിനം ആഘോഷിക്കുമ്പോൾ അപൂർവതയുമായി തൃക്കരിപൂർ സെൻ്റ് പോൾസ് എ യു പി സ്കൂൾ. 2021 - 22 അധ്യായന വർഷം പ്രൈമറി വിദ്യാലയത്തിൽ 21 ഇരട്ട കുരുന്നുകളാണ് വിവിധ ക്ലാസുകളിലായുള്ളത്. കഴിഞ്ഞ അധ്യായനം മുതൽ ഇവർ ഒത്ത് കൂടാറില്ലെങ്കിലും അധ്യാപകർക്ക് പലരെയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത സാമ്യമാണുള്ളത്.

Kerala, Kasaragod, News, Trikaripur, School,Class, Rajasthan, Natives, Teachers, COVID-19, St. Paul's AUP School, Thrikkarippur with 21 pairs of twin students in primary school.

ആഗസ്റ്റ് ആദ്യവാരത്തിലെ അവസാന ദിനമാണ് ഇരട്ടകളുടെ ദിനമായി ആചരിക്കാറ്. കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ ഓൺലൈനിലൂടെ ഇരട്ടകളുടെ കലാപരിപാടികൾ ഉൾപെടെ നടത്തി. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 21 ഇരട്ടകളിൽ 10 പെൺകുട്ടികളുടെ ജോഡികളും ആറ് ആൺ കുട്ടികളുടെ ജോഡിയും അഞ്ച് മിശ്രിതരായ ജോഡികളുമാണുള്ളത്. ഇവരിൽ രാജസ്ഥാൻ സ്വദേശികളായ അൻഷു ശർമയും ശക്തി ശർമയും ഉൾപെടുന്നു.

ഒരു ക്ലാസിൽ തന്നെ മൂന്ന് ഇരട്ടകളെ തിരിച്ചറിയാനാവാതെ അധ്യാപകർ പ്രയാസപ്പെടുന്നുമുണ്ട്. രണ്ട് എഫിലാണ് മൂന്ന് ജോഡികളുള്ളത്. കൂടാതെ ഒരു ജോഡി ഇരട്ടകൾ പ്രീ പ്രൈമറിയിലുമുണ്ട്. അത് കൂടി ചേർത്താൽ 22 ജോഡികളാവും. രണ്ട് വർഷം മുമ്പാണ് സ്കൂളിൽ 14 ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞത് അന്ന് മുതൽ ഇരട്ടകളുടെ ദിനം ഇവിടെ ആഘോഷിക്കുന്നുണ്ട്. എന്നാൽ ഇരട്ടകളെ ഇവിടെ ചേരാൻ പ്രേരിപ്പിക്കുന്നതിനായുള്ള പ്രത്യേക നയങ്ങളൊന്നുമില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

നാല് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലുള്ള കാംഫോർഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 28 ജോഡി ഇരട്ടകളാണ് ഇതേ വരെ ശ്രദ്ധയാകർഷിച്ചതെങ്കിൽ കേരളത്തിൽ ആദ്യമായാണ് ഒരു പ്രൈമറി വിദ്യാലയത്തിൽ തന്നെ 21 ഇരട്ടകൾ പഠിക്കുന്നത്. 42 ഇരട്ടകളെയും ഉൾക്കൊള്ളിച്ച് ബഹുവർണ കലൻഡെർ ഇവർക്ക് ഉപഹാരമായി നൽകി.

Keywords: Kerala, Kasaragod, News, Trikaripur, School,Class, Rajasthan, Natives, Teachers, COVID-19, St. Paul's AUP School, Thrikkarippur with 21 pairs of twin students in primary school.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?