കാസർകോട്ട് 60 വയസിനു മുകളിലുള്ളവരിൽ ആദ്യ ഡോസ് ചെയ്യാൻ ബാക്കിയുള്ളവർക്ക് സൗകര്യം
കാസർകോട്: (www.kasargodvartha.com 13.08.2021) ജില്ലയിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ നൽകുന്നതിനായി മുഴുവൻ സർകാർ ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ. രാജൻ കെ ആർ അറിയിച്ചു. ആഗസ്റ്റ് 13 ന് വാക്സിനേഷൻ യജ്ഞം നടക്കുകയാണ്.
Powered by Info News For You
< !- START disable copy paste -->
60 വയസിന് മുകളിലുള്ള ആദ്യ ഡോസ് ലഭിക്കാൻ ബാക്കിയുള്ള മുഴുവനാളുകളും തിരിച്ചറിയൽ രേഖ സഹിതം അവരവരുടെ തദ്ദേശ സ്ഥാപനത്തിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് മെഡികൽ ഓഫീസർ അഭ്യർഥിച്ചു.
60 കഴിഞ്ഞവർക്ക് നീലേശ്വരത്ത് വാക്‌സിനേഷന് സൗകര്യം
നീലേശ്വരം: നഗരസഭ പരിധിയിൽ താമസിക്കുന്ന 60 വയസിന് മുകളിൽ ആരെങ്കിലും കോവിഡ് വാക്സിനേഷൻ ആദ്യ ഡോസ് ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ, തിരിച്ചറിയൽ രേഖകളുമായി ആശുപത്രിയിൽ ചെന്ന് കുത്തിവെപ്പ് എടുക്കണമെന്ന് താലൂക് ആശുപത്രി സുപ്രണ്ടൻറ് അറിയിച്ചു.

Keywords: Kasaragod, News, Kerala, Vaccinations, COVID-19, Top-Headlines, Nileshwaram, Hospital, In Kasaragod district, first dose available for those above 60 years of age.
Powered by Info News For You

Comments
Post a Comment