രാജ്യസഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു; 6 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍


ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) രാജ്യസഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ക്കെതിരെ നടപടി. ആറ് എം പിമാര്‍ ഒരു ദിവസം സഭാനടപിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ ബുധനാഴ്ച സഭയില്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ ബുധനാഴ്ച നടുക്കളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലകാര്‍ഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ ആറ് എം പിമാര്‍ക്കെതിരെയാണ് നടപടി. ഡോല സെന്‍, നദിമുള്‍ ഹക്ക്, അര്‍പിത ഘോഷ്, മൗസം നൂര്‍, ശാന്ത ഛേത്രി, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവര്‍ക്കെതിരെയാണ് നടപടി.

News, National, India, New Delhi, Rajya Sabha, Suspension, MP, Politics, Political Party, BJP, 6 TMC Rajya Sabha MPs suspended for today over 'disorderly' conduct


എം പിമാര്‍ക്കെതിരെയുള്ള നടപടി ബി ജെ പിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു.

അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. പെഗസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍കാര്‍ പറയുന്നത്.

Keywords: News, National, India, New Delhi, Rajya Sabha, Suspension, MP, Politics, Political Party, BJP, 6 TMC Rajya Sabha MPs suspended for today over 'disorderly' conduct

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?