വീട്ടമ്മയെ ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 5 പേര്‍ അറസ്റ്റില്‍
ചങ്ങനാശേരി: (www.kvartha.com 16.08.2021) വീട്ടമ്മയെ ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. തയ്യല്‍ജോലി ചെയ്ത് കുടുംബംപോറ്റുന്ന വീട്ടമ്മയെ ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയ ആലപ്പുഴ സ്വദേശി രതീഷ് (39), ഹരിപ്പാട് സ്വദേശി ഷാജി (46), നെടുംകുന്നം സ്വദേശി അനിക്കുട്ടന്‍ (29), പാലക്കാട് സ്വദേശി നിശാന്ത് (34), തൃശ്ശൂര്‍ സ്വദേശി വിപിന്‍ (33) എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ്.
കൊച്ചി റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. തയ്യല്‍ജോലി ചെയ്ത് കുടുംബംപോറ്റുന്ന വീട്ടമ്മയെ ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഇത്തിത്താനം കുരിട്ടിമലയില്‍ തയ്യല്‍സ്ഥാപനം നടത്തുന്ന വീട്ടമ്മയെയാണ് ഒമ്പത് മാസമായി പ്രതികള്‍ ശല്യംചെയ്തത്. പരാതി നല്‍കിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, അപമാനം നേരിട്ട വീട്ടമ്മ സാമൂഹ്യമാധ്യമത്തില്‍ കൂടി ദുരനുഭവം പങ്കുവച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഞായറാഴ്ച രാവിലെ കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത ചങ്ങനാശേരിയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന മൊബൈല്‍ നമ്പറുകളുടെ ഉടമസ്ഥരെ ചങ്ങനാശേരി ഡി വൈ എസ് പി ഓഫിസിലേക്ക് പൊലീസ് വിളിച്ചുവരുത്തി. വിവിധ ജില്ലകളിലെ 44 പേരെ വിളിച്ചതില്‍ 28 പേരാണ് എത്തിയത്. ഇതില്‍ നമ്പര്‍ മോശമായി പ്രചരിപ്പിച്ച പ്രധാന പ്രതികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍.
പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഇനി നമ്പര്‍ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തണം. ഇതിനായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ചങ്ങനാശേരി ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍, സി ഐ പ്രശാന്ത് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
Powered by Info News For You

Comments
Post a Comment