ഇനി തെരുവുകൾക്ക് തിളക്കമേറും; നിലാവിലൂടെ മാറിയത് 5729 പരമ്പരാഗത വിളക്കുകൾ

കാസർകോട്: (www.kasargodvartha.com 08.08.2021) പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി പുതിയ എൽഇഡി വിളക്ക്‌ സ്ഥാപിക്കുന്ന 'നിലാവ്' പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 5729 തെരുവുവിളക്കുകൾ.

6500 തെരുവുവിളക്കുകളാണ് നിലാവ് പദ്ധതി പ്രകാരം മാറ്റാൻ തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 771 തെരുവ് വിളക്കുകൾ കൂടി എൽഇഡി ആക്കി മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്.

  
Kasaragod, Kerala, News, Electricity, Street, Lights, Development project, Madhur, Chemnad, Uduma, Ajanur, Trikaripur, Kanhangad, Top-Headlines, Panchayath, Municipality, Street Line, Through the Nilav project, 5729 street lights became LED.



ജില്ലയിലെ ചെമ്മനാട്, മധൂർ, മഞ്ചേശ്വരം, ഉദുമ, കയ്യൂർ-ചീമേനി, അജാനൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളും കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളുമാണ് ഈ പദ്ധതിപ്രകാരം എൽഇഡി ആക്കിമാറ്റിയത്.

ചുരുങ്ങിയത് 500 തെരുവുവിളക്കുകളെങ്കിലുമുള്ള പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ എൽഇഡി നല്കിയത്. പഞ്ചായത്തുകളിലെ വൈദ്യുതത്തൂണുകളിൽ തെരുവുവിളക്ക് കത്തിക്കുന്നതിനാവശ്യമായ സ്ട്രീറ്റ് ലൈനുകൾ സ്ഥാപിച്ചയിടങ്ങളിൽ മാത്രമാണ് ഇത് അനുവദിച്ചിരിക്കുന്നതും.

കേരളത്തിൽ മൊത്തമുള്ള 16.24 ലക്ഷം തെരുവുവിളക്കുകളിൽ 10.5 ലക്ഷം വിളക്കുകളും പരമ്പരാഗത തെരുവുവിളക്കുകളാണ്. 'നിലാവ്' പദ്ധതിയിൽ തെരുവുവിളക്കുകൾ ഉപയോഗിച്ച വൈദ്യുതിക്ക് കൃത്യമായ ബിൽ നൽകുകയും ഇതോടുകൂടി കൃത്യമായ പണം മാത്രമാണ് അതത് പഞ്ചായത്തുകളിൽനിന്നും നഗരസഭകളിൽനിന്നും കെഎസ്ഇബി ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.

Keywords: Kasaragod, Kerala, News, Electricity, Street, Lights, Development project, Madhur, Chemnad, Uduma, Ajanur, Trikaripur, Kanhangad, Top-Headlines, Panchayath, Municipality, Street Line, Through the Nilav project, 5729 street lights became LED.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?