ടൂറിസ്റ്റ് ആയി ജയിലിൽ കിടക്കാനും അവസരം; ചെലവ് വെറും 500 രൂപ; ജയിൽ ടൂറിസം ഒരുക്കി കർണാടക
ബെംഗളുറു: (www.kvartha.com 23.08.2021) ടൂറിസ്റ്റ് ആയി ജയിലിൽ കിടക്കാനും അവസരം. ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാം. ഇതിനായി അവസരം നല്‍കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിൻഡൽഗ സെന്‍ട്രല്‍ ജയില്‍. ജയില്‍ ടൂറിസം വഴി ജനങ്ങളെ ജയില്‍ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിര്‍ദേശം സമര്‍പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍.
ജയിലിനുള്ളിലെ തടവുകാരുടേതിന് സമാനമായായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ പെരുമാറുക. ജയില്‍ ജീവിതരീതികള്‍ പൂര്‍ണമായും അനുസരിക്കേണ്ടി വരും. ജയില്‍ യൂനിഫോം നിര്‍ബന്ധം. പുലര്‍ചെ ജയില്‍ പുള്ളികൾക്കൊപ്പം തന്നെ എഴുന്നേല്‍ക്കണം. ജയിലിലെ ജോലികള്‍ ചെയ്യണം. സെലില്‍ മറ്റ് ജയില്‍ പുള്ളികള്‍ക്കൊപ്പം താമസിക്കണം.
അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെല്‍ വൃത്തിയാക്കി എത്തിയാല്‍ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍. 11.30യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം. എത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കില്‍ മാംസാഹാരം ലഭിക്കും.
വധശിക്ഷ കാത്തിരിക്കുന്ന 29 കുറ്റവാളികളുള്ള ജയിലാണ് ഹിൻഡൽഗ സെന്‍ട്രല്‍ ജയില്‍. ഇതിനിടയിലാകും ഒരു ദിവസത്തെ താമസം. യഥാർഥ ജയില്‍ ജീവിതം എന്താണെന്ന് അറിഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയുമെന്നാണ് ജയില്‍ ടൂറിസം എന്ന ആശയത്തില്‍ അധികൃതരുടെ വിശദീകരണം.
Keywords: Bangalore, Karnataka, News, Travel & Tourism, Jail, Central Jail, Food, Jail Tourism, Karnataka begins Jail Tourism in Belagavi's Hindalga jail.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment