പലായനം ചെയ്യുന്ന 5000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് യുഎഇയില്‍ 10 ദിവസത്തേക്ക് അഭയം; യുഎസ് വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കും
അബൂദബി: (www.kvartha.com 21.08.2021) അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്ന 5000 അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് യു എ ഇ അധികാരികള്‍ അറിയിച്ചു. അമേരികയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനമെന്നും യു എ ഇ വ്യക്തമാക്കി. കാബൂളില്‍ നിന്നും യു എസ് വിമാനങ്ങളില്‍ അഭയാര്‍ത്ഥികളെ യു എ ഇയില്‍ എത്തിക്കും.
10 ദിവസത്തേക്കാണ് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുകയെന്ന് യു എ ഇ അധികാരികള്‍ അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യു എസ് വിന്യസിച്ചിട്ടുണ്ട്. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരികയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡന്‍ വിശദീകരിച്ചു.
അഫ്ഗാനിസ്ഥാനില്‍ അമേരികയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഇവരെ അമേരികയില്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാദൗത്യം വ്യാപിപ്പിക്കാന്‍ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോര്‍ത്തിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇത് വരെ 18000 പേരെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment