സപോര്‍ട് എംഎസ്എംഇ പദ്ധതി: വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി കെഎഫ്‌സി വായ്പ


തിരുവനന്തപുരം: (www.kvartha.com 12.08.2021) വ്യവസായ എസ്റ്റേറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായങ്ങളെ (MSME) സഹായിക്കുന്നതിനുള്ള 'സപോര്‍ട് എംഎസ്എംഇ' പദ്ധതി സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (KFC) പ്രഖ്യാപിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് 2021 ജൂലൈ 30ന് സഭയില്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാകേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുതിയ വായ്പാ പദ്ധതി. ഉത്പാദന - സേവന മേഖലകളിലെ സംരംഭകര്‍ക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകള്‍ വിപുലീകരിക്കാനും സഹായം ലഭിക്കും. 

ദീര്‍ഘകാല വായ്പകള്‍, ഹസ്ര്വകാല വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയില്‍ നല്‍കുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങള്‍ കൂടുതലും വ്യവസായ എസ്റ്റേറ്റുകള്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെ എഫ് സി മുന്നോട്ട് വന്നിട്ടുള്ളത്.

News, Kerala, State, Thiruvananthapuram, Loan, Finance, Business, Technology, COVID-19, KFC announces Rs 500 crore loan for units in industrial estates


കമ്പനികള്‍ക്ക് 20 കോടിയും, പ്രോപ്രെയ്റ്റര്‍ഷിപ്, പാര്‍ട്ണര്‍ഷിപ് എന്നിവക്ക് 8 കോടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീര്‍ഘകാല വായ്പകള്‍ക്ക് പ്രൊജക്റ്റ് തുകയുടെ 66% ലോണ്‍ ലഭിക്കും. ബാക്കി 34% പ്രൊമോടര്‍മാര്‍ കൊണ്ട് വരേണ്ടതാണ്. എന്നാല്‍ പ്രൊജക്റ്റ് തുകയില്‍ ലാന്‍ഡ് കോസ്‌ററ് ഉള്‍പെടുത്തിയിട്ടില്ലെങ്കില്‍ 75% വരെ ലോണ്‍ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ  90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അര്‍ഹത. 

പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കില്‍ ഹയര്‍ പര്‍ചേസ് ഒഴികെയുള്ള ലോണുകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് CGTMSE സൗകര്യവും നല്‍കുന്നതാണ്. കേരളത്തിലെ എല്ലാ വ്യാവസായിക എസ്‌റേറ്റുകളുടെയും പ്രവര്‍ത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ പൂര്‍ണരൂപം കെ എഫ് സിയുടെ വെബ്‌സൈറ്റ് ആയ www.kfc.org ല്‍ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് ഈ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

Keywords: News, Kerala, State, Thiruvananthapuram, Loan, Finance, Business, Technology, COVID-19, KFC announces Rs 500 crore loan for units in industrial estates

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?