മുസ്ലിയാരങ്ങാടിയില്‍ മിനിലോറി ടാങ്കറിലും ചരക്ക് ലോറിയിലുമിടിച്ച് അപകടം; ദേശീയപാതയില്‍ 4 മണിക്കൂര്‍ ഗതാഗത തടസം

കൊണ്ടോട്ടി: (www.kvartha.com 29.08.2021) മുസ്ലിയാരങ്ങാടിയില്‍ നിയന്ത്രംവിട്ട മിനിലോറി ടാങ്കറിലും ചരക്ക് ലോറിയിലുമിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 10.40 മണിയോടെ മുസ്ലിയാരങ്ങാടി ബസ് വെയ്റ്റിങ് ഷെഡിന് സമീപമായിരുന്നു സംഭവം. മലപ്പുറം ഭാഗത്തുനിന്ന് ചെങ്കല്‍ കയറ്റിവന്ന ലോറി ടാങ്കറിന് പിറകിലും തുടര്‍ന്ന് ചരക്ക് ലോറിയുടെ മധ്യഭാഗത്തും ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ മുന്‍ഭാഗം പാടെ തകരുകയും ചരക്ക് ലോറിയുടെ മധ്യത്തിലെ വീല്‍സെറ്റും ക്രാങ്കുമെല്ലാം പൊട്ടുകയും ചെയ്തു. കാബിനില്‍ കുടങ്ങിയ മിനിലോറി ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. 

News, Kerala, Accident, Injured, Police, Vehicles, Traffic, Mini lorry, Musliyarangadi, Mini lorry collides with tanker and cargo lorry at Musliyarangadi; 4 hour traffic jam on National Highway

പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Keywords: News, Kerala, Accident, Injured, Police, Vehicles, Traffic, Mini lorry, Musliyarangadi, Mini lorry collides with tanker and cargo lorry at Musliyarangadi; 4 hour traffic jam on National Highway


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?