4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം; പക്ഷേ കിടപ്പാടം ഒഴിയേണ്ടവരുടെ ആശങ്കകൾ അവസാനിക്കുന്നില്ല; പൊതുജനങ്ങളെയും, സ്ഥലമുടമകളേയും വിശ്വാസത്തിലെടുക്കണമെന്ന് നഗരസഭ ചെയർമാൻ
കാസർകോട്: (www.kasargodvartha.com 23.08.2021) തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കി മീ നീളം വരുന്ന സെമി അതിവേഗ റെയിൽവേ (കെ റെയിൽ) പദ്ധതിയുമായി സംസ്ഥാന സർകാർ മുന്നോട്ട് പോകുന്നതിനിടെ ആശങ്കയോടെ ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവർ. സംസ്ഥാനത്ത് ആകെ 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
അഞ്ച് സ്ട്രെചുകളായാണ് പാതയുടെ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ അവസാനത്തെ കണ്ണൂർ - കാസർകോട് സ്ട്രെചിലാണ് കാസർകോട്ടെ പ്രദേശങ്ങൾ ഉൾപെടുക. 161.26 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ നിന്ന് ഏറ്റെടുക്കേണ്ടി വരിക. 15 മുതൽ 25 മീറ്റർ വരെയാണ് പാതയുടെ വീതി. സംസ്ഥാനത്താകെ 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നും 20000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും കണക്കാക്കുന്നു.
കാസർകോട് നിന്ന് ട്രെയിനിൽ കയറിയാൽ നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നതാണ് ഈ റെയിൽപാതയുടെ പ്രത്യേകത. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഓണാവധിക്കു ശേഷം തുടങ്ങാനാണ് സർകാർ ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരുവര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങളും സർകാർ പുറത്തിറക്കിയിരുന്നു.
കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവുമെന്ന വാദം ഉയർത്തുമ്പോഴും ഈ പ്രദേശങ്ങളിൽ ഉള്ളവരുടെ ആശങ്കകൾക്ക് ഒഴിയുന്നില്ല. കിടപ്പാടം നഷ്ടപ്പെടുന്നവരാണ് ഏറെ ആശങ്കകൾ പങ്കുവെക്കുന്നത്. ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന പദ്ധതി മൂലം നിരവധിപേര്‍ കുടിയിറപ്പെടുമെന്നാണ് ഇവരുടെ നിലപാട്. ഒട്ടേറെ വീടുകൾ നഷ്ടപ്പെട്ടേക്കാമെന്നും പാത വരുന്നതോടെ അവരവരുടെ പ്രദേശങ്ങൾ വീണ്ടും രണ്ടായി കീറി മുറിക്കപ്പെട്ടേക്കാമെന്നുമൊക്കെ ഇവർ പറയുന്നു. അതോടൊപ്പം നെൽപാടങ്ങളും തോട്ടങ്ങളുമൊക്കെ നഷ്ടപ്പെടുമെന്നും വിമർശനം ഉയരുന്നു. ഇത് പരിസ്ഥിതിയെ തന്നെ തകർക്കുമെന്നാണ് വാദം.
അതേസമയം കെ റെയിൽ പദ്ധതി ജനങ്ങൾക്കിടയിൽ വ്യാപകമായ ആശയ കുഴപ്പമുണ്ടാക്കുന്ന രീതിയിലാണെന്ന് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ പറഞ്ഞു. നിലവിലുള്ള റെയിൽവേ അതിരിൽ നിന്നും ഏറെ മാറിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്ന സർകുലറിലെ സർവേ നമ്പറുകൾ സൂചിപ്പിക്കുന്നത്. തളങ്കര പടിഞ്ഞാർ, മാലിക് ദീനാർ, തളങ്കര കുണ്ടിൽ, തായലങ്ങാടി, പള്ളം, നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇല്ലാതാകും. നൂറ് കണക്കിന് വീടുകൾ ഇല്ലാതാവുകയും, വർഷങ്ങളായി ഈ ഭാഗങ്ങളിൽ താമസിച്ചു വരുന്നവർ വഴിയാധാരമാവുകയും ചെയ്യും.
മതിയായ നഷ്ട പരിഹാരം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും കാസർകോട് നഗരത്തിൽ പുനരധിവാസം നടത്തണമെങ്കിൽ ഏറെ പ്രയാസമുള്ള കാര്യമാണ്. അശാസ്ത്രീയമായി ഈ പദ്ധതി നടപ്പിലാക്കിയാൽ മാലിക് ദീനാർ അടക്കമുള്ള തീർഥാടന സ്മാരക കേന്ദ്രങ്ങളുൾപെടെ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. പൊതുജനങ്ങളെയും, സ്ഥലമുടമകളേയും വിശ്വാസത്തിലെടുത്ത്, നാടിനെ വെട്ടിമുറിക്കാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവരും നാട്ടുകാരും ഒത്തുകൂടി കഴിഞ്ഞ ദിവസം നെല്ലിക്കുന്നിൽ കെ റെയിൽ പദ്ധതിക്കെതിരെ ആക്ഷൻ കമിറ്റിയും രൂപീകരിച്ചിരുന്നു. അശാസ്ത്രീയമായി കെ റെയിൽ പദ്ധതി നടപ്പിലാക്കുക വഴി നെല്ലിക്കുന്നിനെ രണ്ടായി കീറി മുറിക്കുമെന്നാണ് ഇവർ ഉന്നയിക്കുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Train, Thiruvananthapuram, State, Fast, Kannur, Land, Government, House, Kasaragod-Municipality, Nellikunnu, Action Committee, Railway, Malik deenar, Concerns on land acquisition in K-Rail project.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment