കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട; കാസർകോട് സ്വദേശി ഉൾപെടെ 4 പേർ പിടിയിൽ
കോഴിക്കോട്: (www.kasargodvartha.com 16.08.2021) കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട. കാസർകോട് സ്വദേശി ഉൾപെടെ നാല് പേർ പിടിയിലായി. ഇവരിൽ നിന്ന് 2.4 കോടി രൂപ വിലമതിക്കുന്ന 5.78 കിലോഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
< !- START disable copy paste -->
Powered by Info News For You
ശാർജയിൽ നിന്നുള്ള ഐ എക്സ് 354 വിമാനത്തിൽ വന്ന കാസർകോട് സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1069 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. ഇതേവിമാനത്തിൽ വന്ന ഒരു മലപ്പുറം സ്വദേശിയും ശാർജയിൽ നിന്ന് വന്ന ജി-9456 വിമാനത്തിലെ യാത്രക്കാരായ മറ്റൊരു മലപ്പുറം സ്വദേശിയും കോഴിക്കോട്ടെ ഒരാളുമാണ് പിടിയിലായ മറ്റുള്ളവർ.
ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചും കാലുകളിൽ ചുറ്റിയും ഒളിപ്പിച്ചിരുന്ന 3.36 കിലോ സ്വർണ മിശ്രിതമാണ് ഒരു മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്. 854 ഗ്രാം സ്വർണ മിശ്രിതമാണ് മറ്റൊരാളിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി 501 ഗ്രാം സ്വർണ മിശ്രിതമാണ് കടത്താൻ ശ്രമിച്ചത്.
സ്വർണ മിശ്രിതം വേർതിരിച്ചെടുത്ത ശേഷം 5.006 കിലോഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചതായി കസ്റ്റംസ് ഡെപ്യൂടി കമീഷനർ കിരൺ അറിയിച്ചു.
Keywords: Kozhikode, Kerala, News, Kasaragod, Gold, Seized, Sharjah, Natives, Top-Headlines, Arrest, Airport, Malappuram, Customs seized gold from four passengers including Kasaragod native at Karipur Airport.

Comments
Post a Comment