വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിലുൾപെട്ട രാജ്യത്തെ 44 പ്രദേശങ്ങളിൽ ബേക്കൽകോട്ടയും

കാസർകോട്: (www.kasargodvartha.com 08.08.2021) വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതിയിലുൾപ്പെട്ട രാജ്യത്തെ 44 പ്രദേശങ്ങളിൽ ബേക്കൽകോട്ടയും. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മാത്രമാണ് ബേക്കൽ കോട്ടയ്ക്ക് പുറമേ കേരളത്തിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചത്.

വിനോദ സഞ്ചാര മേഖലയുടെ ആഭ്യന്തര, രാജ്യാന്തര വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനും തൊഴിൽ നേടാനും തദ്ദേശീയരായ ആളുകൾക്ക് ഈ പദ്ധതിയിൽ പരിശീലനമുണ്ടാകും.

 
Kasaragod, Kerala, News, India, Tourism, Development project, Bekal, Thiruvananthapuram, Temple, Work, Training, Top-Headlines, Bekal Fort is one of the 44 areas in country that are part of Tourism Skills Development Program.



ദേശീയ വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് നൈപുണ്യ വികസന പദ്ധതി നടപ്പാക്കേണ്ടത്. കേന്ദ്രം സാമ്പത്തികസഹായം അനുവദിക്കും. സംരംഭകത്വം, ഡ്രൈവിങ്, ഷോപ് കീപെർ, ഗൈഡ്, ഫ്രൻഡ്സ് ഓഫിസ് അസോസിയേറ്റ്സ് തുടങ്ങിയവയ്ക്കായിരിക്കും പരിശീലനം.

സ്വദേശ് ദർശൻ, പ്രസാദ് എന്നീ പദ്ധതികളിലൂടെ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന വകുപ്പുകളുടെ നിർദേശാനുസരണം ഫൻഡ് നൽകുമെന്നും സൂചനയുണ്ട്.

ചരിത്രപരമായി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ബോധവൽക്കരണവും പരിശീലനവും നൽകും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിശദമായ പദ്ധതിരേഖ സമർപിക്കേണ്ടത് സംസ്ഥാന സർകാരാണ്. അതനുസരിച്ച് ഫൻഡ് അനുവദിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും.

Keywords: Kasaragod, Kerala, News, India, Tourism, Development project, Bekal, Thiruvananthapuram, Temple, Work, Training, Top-Headlines, Bekal Fort is one of the 44 areas in country that are part of Tourism Skills Development Program.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?