ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടന്നത് 43 അതിക്രമങ്ങൾ; ജാമ്യമില്ലാ കുറ്റമാണെങ്കിലും പ്രതികൾക്ക് ഒന്നും സംഭവിക്കുന്നില്ല

തിരുവനന്തപുരം: (www.kvartha.com 09.08.2021) 2020 ജനുവരി മുതല്‍ സംസ്ഥാനത്ത് പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായത് 43 ഡോക്ടര്‍മാർ. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണെന്നാണ് ആക്ഷേപം.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണെങ്കിലും ഇത്തരം കേസുകളിലെ പ്രതികൾക്ക് ഒന്നും സംഭവിക്കുന്നില്ലെന്നും ആരോപണമുണ്ട്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ഇത്തരം കേസുകളിലെ ശിക്ഷ.

ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സ്വാഭാവിക ജാമ്യത്തിലെത്തിച്ച് സഹായിക്കുകയാണ് പൊലീസും സർകാരുമെന്നാണ് പരാതി. 43 കേസുകളില്‍ ഒരാള്‍ പോലും ശിക്ഷ അനുഭവിച്ചിട്ടില്ല. മാവേലിക്കരയില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ കേസില്‍ പകര്‍ച വ്യാധി നിരോധന നിയമം ഉള്‍പെടെ ശക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

News, Thiruvananthapuram, Kerala, State, Doctor, Police, Case,

ആശുപത്രി സംരക്ഷണ നിയമം ചുമത്താത്ത പത്ത് കേസുകളാണ് എടുത്തിട്ടുള്ളത്. പൊലീസ് ആക്ടിലെ 80 ആം വകുപ്പ് പ്രകാരം നമ്മുടെ ആശുപത്രികളെല്ലാം പ്രത്യേക സുരക്ഷാ മേഖലയിലാണെന്ന് പറയുന്നു. എന്നാല്‍ മെഡികല്‍ കോളജ് ആശുപത്രി ഒഴികെ അത്യാഹിത വിഭാഗമുള്ള സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലൊന്നിലും പൊലീസ് സംരക്ഷണവുമില്ല. ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കുകൾ.

Keywords: News, Thiruvananthapuram, Kerala, State, Doctor, Police, Case, There have been 43 attacks against doctors in the state in a year.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?