വിവാഹദിവസം ഭര്‍തൃഭവനത്തില്‍ മോഷണം; സല്‍കാരത്തിനിടെ വധുവിന്റെ 40 പവന്‍ സ്വര്‍ണം കവര്‍ന്നു

ആറ്റിങ്ങല്‍: (www.kasargodvartha.com 20.08.2021) വിവാഹദിനത്തില്‍ വധുവിന്റെ 40 പവന്‍ സ്വര്‍ണം കവര്‍ന്നു. വിവാഹ ദിവസം വൈകിട്ട് ഭര്‍തൃവീട്ടില്‍ നിന്നാണ് വധുവിന്റെ സ്വര്‍ണം അപഹരിച്ചത്. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആര്‍ ഭവനില്‍ മിഥുന്റെ ഭാര്യ കൊടുവഴന്നൂര്‍ സ്വദേശി മിജയുടെ സ്വര്‍ണമാണ് മോഷണം പോയത്. ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

Top-Headlines, News, Kerala, State, Thiruvananthapuram, Theft, Gold, Bride, Marriage, Marriage-house, Police, Complaint, Accuse, Wedding day, 40 sovereigns of bride's gold were stolen from husband's house


ബുധനാഴ്ചയാണ് വിവാഹം നടന്നത്. അന്ന് വൈകുന്നേരം അടുക്കള വാതില്‍ തുറന്നായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന സല്‍കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. എല്ലാവരും തിരിച്ചെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വര്‍ണം കവര്‍ന്നത്.

സല്‍കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വര്‍ണം നഷ്ടമായെന്ന് അറിഞ്ഞതോടെ ഉടന്‍തന്നെ വധൂവരന്മാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു 40 പവന്‍ സ്വര്‍ണമെന്നും ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Keywords: Top-Headlines, News, Kerala, State, Thiruvananthapuram, Theft, Gold, Bride, Marriage, Marriage-house, Police, Complaint, Accuse, Wedding day, 40  sovereigns of bride's gold were stolen from husband's house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?