നിയന്ത്രണം നഷ്ടപ്പെട്ട ബൈക് ട്രകിലിടിച്ച് സഹോദരങ്ങളായ 3 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

പട്ന: (www.kasargodvartha.com 22.08.2021) ബിഹാറിലെ മധുബനി ജില്ലയിലെ കലുഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാമേശ്വര്‍ പെട്രോള്‍ പമ്പിന് സമീപം NH-105 ല്‍ വെള്ളിയാഴ്ച രാത്രി വൈകി ഉണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ 3 പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിര്‍ത്തിയിട്ട ട്രകില്‍ ബൈകിടിച്ചാണ് അപകടം. ബൈകില്‍ സഹോദരങ്ങളുടെ കൂടെയുണ്ടായിരുന്ന ബന്ധുവിനാണ് ഗുരുതരമായി പരിക്കേറ്റത്.

News, National, Top-Headlines, Accident, Accidental Death, Obituary, Vehicles, Bike, Police, Three brothers died, another injured as bike ram stationary truck in Madhubani

ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് നാടിനെ ഞെട്ടിച്ച സംഭവം. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ശാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന്‍ സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. മറ്റൊരു ബന്ധു മുഹമ്മദ് തമന്നക്ക്(23) ഗുരുതരമായി പരിക്കേറ്റു. 

ജോലി ആവശ്യത്തിനായി മുംബൈയില്‍ താമസിക്കുന്ന ഇവരുടെ നാട് മല്‍മാല്‍ ഗ്രാമമാണ്. മുംബൈയില്‍ നിന്ന് മുഹറം ആഘോഷത്തിന് നാട്ടിലെത്തിയവരാണ് എല്ലാവരും. ഹെല്‍മറ്റില്ലാതെ 4 പേര്‍ ബൈകില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, Top-Headlines, Accident, Accidental Death, Obituary, Vehicles, Bike, Police, Three brothers died, another injured as bike ram stationary truck in Madhubani

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?