കോലഞ്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


കൊച്ചി: (www.kvartha.com 30.08.2021) കോലഞ്ചേരിയില്‍ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. കോലഞ്ചേരി തൃക്കളത്തൂരിലാണ് അപകടം സംഭവിച്ചത്. കാര്‍ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്.

News, Kerala, State, Kochi, Accident, Accidental Death, Vehicles, Travel, Passengers, Hospital, 3 Died in Kolancherry road accident


തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രക്കാര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഒരാളെ ഗുരുതര പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

Keywords: News, Kerala, State, Kochi, Accident, Accidental Death, Vehicles, Travel, Passengers, Hospital, 3 Died in Kolancherry road accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?