സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; പവന് 35,520 രൂപ
കൊച്ചി: (www.kvartha.com 27.08.2021) സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇടിഞ്ഞു നിന്ന വിലയാണ് വെള്ളിയാഴ്ച ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയര്‍ന്നു. വെള്ളിയാഴ്ച ഗ്രാമിന് 4,440 രൂപയും പവന് 35,520 രൂപയും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 4,420 രൂപയിലും പവന് 35,360 രൂപയിലും ആണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് ദിവസം കൊണ്ട് പവന് 200 രൂപ കുറഞ്ഞിരുന്നു.
ഓണനാളുകളില്‍ തുടര്‍ന്ന വിലയിലെ ഈ കനത്ത ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരംഗത്തും അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്നുണ്ട്. ഇപ്പോള്‍ വാങ്ങണോ അതോ നീട്ടിവെക്കണോ എന്ന ആശങ്കയെ തുടര്‍ന്ന് വാങ്ങല്‍ തീരുമാനം പലരും വൈകിപ്പിക്കുന്നതാണ് കാരണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,793.68 ഡോളറിലെത്തി. ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതും, കഴിഞ്ഞദിവസം ബോന്‍ഡ് വരുമാനത്തിലെ തിരുത്തലും സ്വര്‍ണത്തിന് നേരിയ മുന്നേറ്റം നല്‍കി. വെള്ളിയാഴ്ച ജെറോം പവല്‍ ബോന്‍ഡ് വാങ്ങല്‍ കുറയ്ക്കുമെന്ന പ്രസ്താവന നടത്തിയേക്കാമെന്ന ധാരണ സ്വര്‍ണത്തിന് മുന്നേറ്റം നല്‍കിയേക്കും.
Powered by Info News For You
സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10,11 തീയതികളില്‍ ആണ്. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. ആഗസ്റ്റ് 14 മുതല്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഗ്രാമിന് 4400 4440 രൂപ എന്ന നിരക്കില്‍ ചാഞ്ചാടി കൊണ്ടിരിക്കുകയാണ്.
ഓണനാളുകളില്‍ തുടര്‍ന്ന വിലയിലെ ഈ കനത്ത ചാഞ്ചാട്ടം സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരംഗത്തും അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്നുണ്ട്. ഇപ്പോള്‍ വാങ്ങണോ അതോ നീട്ടിവെക്കണോ എന്ന ആശങ്കയെ തുടര്‍ന്ന് വാങ്ങല്‍ തീരുമാനം പലരും വൈകിപ്പിക്കുന്നതാണ് കാരണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,793.68 ഡോളറിലെത്തി. ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതും, കഴിഞ്ഞദിവസം ബോന്‍ഡ് വരുമാനത്തിലെ തിരുത്തലും സ്വര്‍ണത്തിന് നേരിയ മുന്നേറ്റം നല്‍കി. വെള്ളിയാഴ്ച ജെറോം പവല്‍ ബോന്‍ഡ് വാങ്ങല്‍ കുറയ്ക്കുമെന്ന പ്രസ്താവന നടത്തിയേക്കാമെന്ന ധാരണ സ്വര്‍ണത്തിന് മുന്നേറ്റം നല്‍കിയേക്കും.
Keywords: Gold prices rise in state 35,520 per sovereign, Kochi, News, Gold Price, Increased, Kerala, Business.
Powered by Info News For You

Comments
Post a Comment