സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 35,400 രൂപ

കൊച്ചി: (www.kvartha.com 23.08.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു ഞായറാഴ്ച പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,779.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡല്‍റ്റ വകഭേദത്തിന്റെ വ്യാപനം വിലയില്‍ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസമായി.Gold prices rise in state 35,400 per sovereign, Kochi, News, Business, Gold Price, Increased, Keralaരാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Keywords: Gold prices rise in state 35,400 per sovereign, Kochi, News, Business, Gold Price, Increased, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?