യാത്രാദുരിതത്തിന് പരിഹാരം; പെരിയ - ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ

ഉദുമ: (www.kasargodvartha.com 07.08.2021) പെരിയ - ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചതായി ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ പാലമെന്ന് പ്രസിദ്ധി നേടുകയും നിരവധി തദ്ദേശീയരായ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷക കേന്ദ്രവുമായ ആയംകടവ് പാലത്തിനടുത്ത് എത്താനുള്ള പാതയാണിത്. 

CH Kunjambu MLA said that Rs 3.24 crore sanctioned for Periya-Ayamkadavu road

ദേശീയപാത 66 ൽ പെരിയ ജംഗ്ഷനില്‍ നിന്നുള്ള ഈ രണ്ടര കിലോമീറ്റർ പാത ഇടുങ്ങിയതും പല സ്ഥലത്തും ആഴത്തിലുള്ള താഴ്ചകളും കാരണം യാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. ഈ ഭാഗം 2015 ല്‍ പിഎംജിഎസ് വൈയില്‍ ഉള്‍പെടുത്തി ടാറിങ് ചെയ്തിരുന്നു. ഇതിന്റെ പരിപാലന കാലാവധി അഞ്ച് വര്‍ഷമായതിനാല്‍  2020 വരെ  ഈ റോഡില്‍ യാതൊരു പ്രവൃത്തിയും  ചെയ്യാന്‍ പാടില്ലായെന്നായിരുന്നു പിഎംജിഎസ്‌വൈ നിബന്ധന.

ഇതേതുടർന്ന് റോഡ് സര്‍കാര്‍ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തിന് കൈമാറുകയും പൊതുമരാമത്ത് റോഡ് വിഭാഗത്തെ  കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി കെഡിപി പാകേജില്‍ ഉള്‍പെടുത്താനുള്ള  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സി എച് കുഞ്ഞമ്പുവിന്റെ ഇടപെടലുകളാണ് നിർണായകമായത്.

നിലവിൽ 14 കോടി രൂപ ചെലവില്‍ പാലവും  പെര്‍ളടുക്കം മുതല്‍  അത്തിത്തോട്ടടുക്കം വരെ മൂന്ന് കി മീ  റോഡും മെകാഡം ടാര്‍ ചെയ്തിട്ടുണ്ട്. ആയംകടവ് പാലം വന്നതോടെ പെര്‍ളടുക്കം, കുണ്ടംക്കുഴിയിൽ  ഇവിടെങ്ങളിലെത്താന്‍ 12 കീ മി ദൂരമാണ് കുറഞ്ഞ് കിട്ടുന്നത്. അതുകൊണ്ടു തന്നെ ഈ വഴി ഗതാഗതവും  വര്‍ധിച്ചിട്ടുണ്ട്.  

അത്തിത്തോട്ടടുക്കം മുതല്‍ ദേശീയപാത 66 വരെ മെകാഡം ചെയ്യുന്നതോടൊപ്പം ബേഡകം ഭാഗത്തുള്ള സംരക്ഷണഭിത്തിയുടേയും പുഴയോട് ചേര്‍ന്നുള്ള മറ്റ് ചില സംരക്ഷണ പ്രവൃത്തികളും പുതിയ എസ്റ്റിമേറ്റിൽ  ഉള്‍പെടുത്തിയിട്ടുണ്ട്. ടൂറിസ്സുകളുടെ വരവ് കണക്കിലെടുത്ത് ആയംകടവ് പാലം പരിസരം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഒരുകോടി രൂപയുടെ പദ്ധതിയും ടൂറിസം വകുപ്പിന്റെ സജീവ പരിഗണനയിലാണെന്ന് എംഎൽഎ പറഞ്ഞു.


Keywords: Kerala, Kasaragod, Uduma, Road, MLA, National highway, Bridge, Top-Headlines,  CH Kunjambu MLA said that Rs 3.24 crore  sanctioned for Periya-Ayamkadavu road.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?