ഹെയ്തി ഭൂകമ്പത്തില്‍ 304 മരണം; 1,800ലധികം പേര്‍ക്ക് പരിക്ക്, നിരവധി പേരെ കാണാതായി; അടിയന്തരാവസ്ഥ


ഹെയ്തി: (www.kvartha.com 15.08.2021) കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയുടെ പടിഞ്ഞാറന് തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. 1800 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലേറെ പേരെ കാണാതായെന്നാണ് റിപോര്‍ടുകള്‍. പ്രദേശത്തെ ആശുപത്രികളെല്ലാം പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കും. 

വ്യാപകമായ നാശനഷ്ടമുണ്ടായതായി പറഞ്ഞ പ്രധാനമന്ത്രി ഏരിയല്‍ ഹെന്ട്രി ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ പോര്‍ട് ഓ പ്രിന്‍സിനു 150 കിലോമീറ്റര്‍ അകലെ പെറ്റിറ്റ്‌ട്രോ ഡിനിപ്‌സ് മേഖലയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭവനങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നശിച്ചു. കരീബിയന്‍ മേഖലയിലെ മറ്റു രാജ്യങ്ങളിലും ചലനമുണ്ടായി.

ഭൂകമ്പത്തെ തുടര്‍ന്ന് മൂന്നു മീറ്റര്‍ വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്ന് അമേരികന്‍ ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് പിന്‍ലവിച്ചു. ഹെയ്തിക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് യു,എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 

ഭൂകമ്പങ്ങള്‍ തകര്‍ത്തെറിഞ്ഞ മണ്ണാണ് കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയുടേത്. 2010ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പം ചരിത്രത്തിലെ തന്നെ ഏറ്റവും നാശം നേരിട്ട ദുരന്തങ്ങളിലൊന്നാണ്. ഇനിയും അവസാനിക്കാത്ത ഭൂകമ്പ ദുരിതങ്ങളില്‍ നിന്ന് ജീവിതം കെട്ടിപ്പടുക്കുമ്പോഴാണ് ശനിയാഴ്ച വീണ്ടും ഹെയ്തിയെ തകര്‍ത്തെറിഞ്ഞ് മറ്റൊരു ഭൂകമ്പമെത്തിയത്.  

2010 ജനുവരി 12നുണ്ടായ ഭൂകമ്പത്തില്‍ ഇല്ലാതായത് ഹെയ്തിയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം തന്നെയാണ്. 2.20 ലക്ഷത്തിനും 3.16 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ക്ക് മരണം സംഭവിച്ചിരിക്കാമെന്നാണ് കണക്കാക്കുന്നത്. 70,000 മൃതശരീരങ്ങള്‍ ഒരേ സമയം കൂട്ടശ്മശാനത്തില്‍ മറവു ചെയ്തിരുന്നു. ഭൂകമ്പത്തിന്റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് മുപ്പത് ലക്ഷത്തോളം ജനങ്ങളാണ്.

ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.53ന് തലസ്ഥാന നഗരിയായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഒരു പ്രദേശത്തെയാകെ കീഴ്‌മേല്‍ മറിച്ച ഭൂകമ്പത്തിന് തൊട്ടുപുറകെ നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.     

News, World, International, Earth Quake, Death, Missing, Injured, At Least 304 Are Dead After A 7.2 Magnitude Earthquake Hits Haiti


മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തില്‍ നശിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരം, നാഷനല്‍ അസംബ്ലി കെട്ടിടം, പോര്‍ടോ പ്രിന്‍സ് കത്തീഡ്രല്‍, മുഖ്യ ജയില്‍ എന്നിവയുള്‍പെടെ നിരവധി സുപ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ പ്രദേശത്തുള്ള എല്ലാ ആശുപത്രികളും തകര്‍ന്നടിഞ്ഞത് മരണസംഖ്യ കൂട്ടാനിടയാക്കി.   

ഹെയ്തിയിലെ യു എന്‍ ദൗത്യസംഘം മേധാവി ഉള്‍പെടെ പതിനഞ്ച് യുഎന്‍ ജീവനക്കാരും ദുരന്തത്തില്‍ മരിച്ചു. 56 പേര്‍ക്ക് പരുക്കേറ്റു. ക്രിസ്റ്റഫര്‍ ഹോടെലില്‍ പ്രവര്‍ത്തിച്ചിരുന്ന യു എന്‍ സമാധാന സേനയുടെ അഞ്ചുനില കെട്ടിടവും തകര്‍ന്നിരുന്നു. ഭൂകമ്പത്തില്‍ ആരോഗ്യരക്ഷാകേന്ദ്രങ്ങളെല്ലാം നശിച്ചതോടെ രാജ്യത്ത് കോളറ പടര്‍ന്ന് പിടിച്ചു. നിരവധി മനുഷ്യര്‍ കോളറ ബാധിച്ചും മരിച്ചു.    

ഇന്‍ഡ്യയടക്കമുള്ള ലോകരാജ്യങ്ങള്‍ കാരുണ്യത്തിന്റെ സഹായവുമായെത്തിയത് ഹെയ്തിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനും സഹായകരമായി. വര്‍ഷങ്ങളെടുത്ത് ഹെയ്തിയുടെ പുനര്‍നിര്‍മാണം സാധ്യമാക്കിയെങ്കിലും രാജ്യം കണ്ട വലിയ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതമായിരുന്നില്ല. ഭൂകമ്പത്തെ തുടര്‍ന്ന് പലായനം ചെയ്തവരില്‍ പലരും അമേരികയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.   

എട്ട് വര്‍ഷത്തിന് ശേഷം ശക്തമായ മറ്റൊരു ഭൂകമ്പവുമുണ്ടായി. 2018 ഒക്ടോബര്‍ ഏഴിന് രാത്രിയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം. മരണങ്ങള്‍ റിപോര്‍ട് ചെയ്‌തെങ്കിലും അന്ന് കനത്ത നാശമുണ്ടായില്ല.  

Keywords: News, World, International, Earth Quake, Death, Missing, Injured, At Least 304 Are Dead After A 7.2 Magnitude Earthquake Hits Haiti

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?