വിദേശ ജോലിക്കുള്ള വീസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസിൽ 3 പേർക്കെതിരെ കേസ്
നീലേശ്വരം: (www.kasargodvartha.com 14.08.2021) വിദേശ ജോലിക്കുള്ള വീസ നൽകാമെന്ന് പറഞ്ഞ് 1, 70,000 രൂപ തട്ടിയെടുത്തെന്ന കേസിൽ 3 പേർക്കെതിരെ കേസ്. നീലേശ്വരത്തെ ടി വി ഉമയുടെ പരാതിയിൽ ചെന്നൈ സ്വർഗം അപാർട്മെന്റ്സിലെ മണികണ്ഠ പ്രഭു, ശ്രീനാഥ് കാസർകോട്, ഹമീദ് മംഗളൂരു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2019 ഒക്ടോബർ 15 മുതലാണ് ജോലിക്കായി ഉമ മണികണ്ഠ പ്രഭുവിന്റെ അകൗണ്ടിലേക്ക് ഇത്രയും തുക അയച്ചു കൊടുത്തത്.
മറ്റു രണ്ട് പ്രതികളാണ് ഇടനിലക്കാരായി നിന്ന് ഇയാളെ പരിചയപ്പെടുത്തിയത്. എന്നാൽ രണ്ട് വർഷമായിട്ടും വീസ നൽകുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Nileshwaram, Job, Case, Police, Top-Headlines, Fraud, Chennai, Mangalore, Police registered case against 3 people for allegedly swindling money to get visas.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment