പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; 2 പേര്‍ പിടിയില്‍
കല്‍പ്പറ്റ: (www.kvartha.com 27.08.2021) പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എആര്‍ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അതേസമയം സംഘത്തിലെ ദീപക് പി ചന്ദ്, എം ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികള്‍ വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രതികള്‍ താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന് കാട്ടി വ്യാജ രേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ്. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Keywords: News, Kerala, Arrest, Arrested, Fraud, Case, Police, Incident of cheating forest officials; 2 arrested
Powered by Info News For You

Comments
Post a Comment