നടന്‍ ആര്യയാണെന്ന വ്യാജേന യുവതിയെ പ്രണയിച്ച് വഞ്ചിച്ചെന്ന് പരാതി; 2 പേര്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 25.08.2021) നടന്‍ ആര്യ എന്ന വ്യാജേന യുവതിയെ പ്രണയം നടിച്ചു വഞ്ചിച്ചെന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് പൊലീസിന് പരാതി നല്‍കിയത്. ചെന്നൈ പുളിയന്തോപ്പ് സ്വദേശികളായ മുഹമ്മദ് അര്‍മാന്‍, ഹുസൈന്‍ ബായി എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സാമൂഹ്യ മാധ്യമങ്ങളില്‍ താന്‍ ആര്യയോട് ചാറ്റ് ചെയ്യാറുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്നുമാണ് യുവതിയുടെ ആരോപണം. അതിനു പുറമെ തന്റെ കയ്യില്‍ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് നടന്‍ ആര്യയെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചു. എന്നാല്‍ തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും തന്റെ പേരില്‍ ഇവരെ ആരെങ്കിലും പറ്റിച്ചതായിരിക്കുമെന്നും ആര്യ പൊലീസിന് മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് യുവതി ബന്ധപെട്ട ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഒടുവില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയായിരുന്നു.
Powered by Info News For You

Keywords: News, Chennai, Actor, Film, Police, Arrest, Arrested, Accused, Cheating, Social Media, Social Network, Tamilnadu, Woman, Two arrested in Chennai for impersonating actor Arya actor.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment