റിസോര്‍ടിന്റെ ഗെയ്റ്റിനു മുന്നിലെ റോഡരികില്‍ മരിച്ച നിലയില്‍ 29 കാരന്‍; അച്ഛന്‍ മരിച്ചതറിയാതെ മൃതദേഹത്തിനരികെ ഏങ്ങി കരഞ്ഞുക്കൊണ്ട് 3 വയസുള്ള ഇരട്ടക്കുട്ടികള്‍ കഴിഞ്ഞത് മണിക്കൂറുകളോളം
കൊച്ചി: (www.kvartha.com 25.08.2021) പറവൂരിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഗെയ്റ്റിന് മുന്നിലെ റോഡരികില്‍ 29കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് തന്നെ ഒന്നുമറിയാതെ കരച്ചിലോടെ ഇരട്ടക്കുട്ടികള്‍. അച്ഛന്‍ മരിച്ചതറിയാതെയാണ് മൃതദേഹത്തിനരികെ ഏങ്ങി കരഞ്ഞുക്കൊണ്ട് 3 വയസുള്ള ഇരട്ടക്കുട്ടികള്‍ മണിക്കൂറുകളോളം കഴിഞ്ഞത്.
കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലര്‍ച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്. കുട്ടികള്‍ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ടിനു മുന്നിലാണ് പത്ര വിതരണക്കാരന്‍ ദാരുണ സംഭവം ദര്‍ശിച്ചത്.
ജിതിന്‍ മരിച്ച് കിടക്കുന്നത് കണ്ട പത്രവിതരണക്കാരന്‍ ഇവര്‍ താമസിച്ചിരുന്ന കോടേജിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് പരിസരത്തെ വീടുകളിലും റിസോര്‍ട് ജീവനക്കാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തവച്ച രീതിയിലായിരുന്നു ജിതിന്റെ മൃതദേഹം കിടന്നിരുന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം
പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ടിലായിരുന്നു ജിതിനും ഇരട്ടക്കുട്ടികളും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. റിസോര്‍ടില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങവെ ഹൃദയാഘാതം സംവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ജോലി സംബന്ധമായി ബെംഗളൂറിലായിരുന്ന റഷ്യന്‍ സ്വദേശിനി ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ജിതിനും കുടുംബവും റിസോര്‍ടില്‍ താമസിക്കാനായി പലതവണ വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരാഴ്ചയായി ജിതിനും മക്കളും മാന്‍ഗ്രൂവ് റിസോര്‍ടില്‍ താമസിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment