26 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിന് സ്ഥാനക്കയറ്റം; 5 വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം
ന്യൂഡെല്‍ഹി: (www.kvartha.com 24.08.2021) 26 വര്‍ഷത്തെ സേവനത്തിനുശേഷം വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്‍ഡ്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെയാണ് തീരുമാനം. സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.
കോര്‍പ്സ് ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ എം ഇ കോര്‍പ്സില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ സോണിയ ആനന്ദ്, ലഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാരില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച സാഗര്‍ എന്നിവരാണ് കേണല്‍ ടൈം സ്‌കെയില്‍ റാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിതാ ഓഫീസര്‍മാര്‍. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെകാനികല്‍ എന്‍ജിനീയേഴ്‌സ് (ഇ എം ഇ), കോര്‍ ഓഫ് എന്‍ജിനീയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ പദവി നല്‍കുന്നത് ഇതാദ്യമാണ്.
മുന്‍പ്, കേണല്‍ പദവിയിലേക്കുള്ള സ്ഥാനക്കയറ്റം ആര്‍മി മെഡികല്‍ കോര്‍പ്സ് (എ എം സി), ജഡ്ജ് അഡ്വകേറ്റ് ജനറല്‍ (ജെ എ ജി), ആര്‍മി എജ്യുകേഷന്‍ കോര്‍പ്സ് (എ ഇ സി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ നല്‍കിയിരുന്നുള്ളു.
Powered by Info News For You

Comments
Post a Comment