വനിത ഹോക്കി താരം വന്ദന കടാരിയക്ക് 25 ലക്ഷം ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്

ന്യൂഡെൽഹി: (www.kvartha.com 08.08.2021) ഇന്ത്യയുടെ വനിത ഹോക്കി താരം വന്ദന കടാരിയക്ക് 25 ലക്ഷത്തിന്റെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ടോകിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിത ടീമിൽ കളിച്ച വന്ദന കടാരിയ ശ്രദ്ധേയമായ മത്സരമാണ് കാഴ്ച വെച്ചത്. ഒളിമ്പിക്സിൽ തുടർച്ചയായി മൂന്ന് തവണ പങ്കെടുത്ത് ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിത കായിക താരമാണ് വന്ദന. 


ജൂലൈ 31 ന് സൗത് ആഫ്രിക്കയുമായി നടത്തിയ മത്സരത്തിൽ 4-3 നാണ് ഇന്ത്യ പൊരുതി തോറ്റത്.   

ടോകിയോ ഒളിമ്പിക്സിൽ, വനിത ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് ഉത്തരാഖണ്ഡിന്റെ മകൾ വന്ദന കടാരിയ അവിസ്മരണീയമായ സംഭാവന നൽകിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നാണ് പാരിതോഷികം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. 
കായിക താരങ്ങളെ വളർത്തിക്കൊണ്ടുവരാനുള്ള പുതിയ നയങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഇന്ത്യയുടെ ദേശീയ ടീമിൽ ഇടം നേടിയ വന്ദന ഇതുവരെ ഇരുനൂറിലേറെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2014 ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ മത്സരത്തിലും വന്ദന അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിരുന്നു.  

SUMMARY: Vandana scored in the first, second, and fourth quarters of India's last match in Pool A of the Tokyo Olympics to etch her names in the history books.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?