ഓണമടുക്കുമ്പോള്‍ മലയാളികള്‍ക്ക് കേന്ദ്രസര്‍കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതകത്തിന് വീണ്ടും വിലകൂടി; സിലിന്‍ഡെറൊന്നിന് 25 രൂപ


കൊച്ചി: (www.kvartha.com 17.08.2021) ഓണമടുക്കുമ്പോള്‍ കേന്ദ്രസര്‍കാരിന്റെ ഇരുട്ടടിയായി സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതകത്തിന് വീണ്ടും വിലകൂടി. സിലിന്‍ഡെറൊന്നിന്  25 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. 

അതേസമയം, വാണിജ്യസിലിന്‍ഡെറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിന്‍ഡെറൊന്നിന് 5 രൂപയാണ് കുറച്ചത്. വാണിജ്യസിലിന്‍ഡെറൊന്നിന് പുതുക്കിയ വില കൊച്ചിയില്‍ 1618 രൂപയാണ്. കൊച്ചിയില്‍ ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. 

News, Kerala, State, Kochi, Technology, Business, Finance, Cooking, ONAM-2021, LPG prices hiked, cylinders to cost more from today


കഴിഞ്ഞമാസം ആദ്യവും ഗാര്‍ഹിക സിലിന്‍ഡെര്‍ വില 25 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞമാസം കൂട്ടിയത്. ഇതിന് മുമ്പ് ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിന്‍ഡെറിന് കൂട്ടിയത്. മാര്‍ചിലും 25 രൂപ വര്‍ധിപ്പിച്ചു.

ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍കാര്‍ എല്‍ പി ജി സബ്‌സിഡി ഉപഭോക്താക്കളുടെ അകൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു.

Keywords: News, Kerala, State, Kochi, Technology, Business, Finance, Cooking, ONAM-2021, LPG prices hiked, cylinders to cost more from today

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?