25 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 78 പേരുമായി കാബൂളില്‍നിന്ന് എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയിലെത്തി; ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റയും വിമാനത്തില്‍
ന്യൂഡെല്‍ഹി: (www.kvartha.com 24.08.2021) കാബൂളില്‍ നിന്ന് എത്തിയവരുമായി താജിക്കിസ്ഥാനില്‍ നിന്ന് തിരിച്ച എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയിലെത്തി. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെ വിമാനത്താവളത്തിലെത്തി.
തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരികന്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് താജിക്കിസ്ഥാനില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഈ മാസം 17നാണ് കേന്ദ്രസര്‍കാര്‍ തുടങ്ങിയത്. അതേസമയം രക്ഷാദൗത്യം വിശദീകരിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍കാര്‍.
താലിബാന്‍ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും അഫ്ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്. രാജ്യം വിടാന്‍ നൂറുകണക്കിന് ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ 7 പേര്‍ മരിച്ചതായാണ് ബ്രിടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂള്‍ വിമാനത്താവളത്തിന് സമീപം 20 പേര്‍ മരിച്ചതായി നാറ്റോയും പറയുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചശേഷം വിമാനത്താവള ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നും റണ്‍വേയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം, അഫ്ഗാനിസ്താനില്‍ നിന്ന് സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്താവ് മുന്നറിയിപ്പു നല്‍കി.
Keywords: News, National, India, New Delhi, Afghanistan, Flight, Travel, Passengers, Technology, Evacuation from Afghanistan; Air India Flight From Dushanbe With 78 People, Including 25 Indians Lands At Delhi AirportHelping in the safe return from Afghanistan.
— Arindam Bagchi (@MEAIndia) August 24, 2021
AI 1956 enroute to Delhi from Dushanbe carrying 78 passengers, including 25 Indian nationals. Evacuees were flown in from Kabul on an @IAF_MCC aircraft.@IndEmbDushanbe pic.twitter.com/BcIWLzSLrL
Powered by Info News For You

Comments
Post a Comment