എംജി ബിരുദ പ്രവേശനം: അപേക്ഷകൾ 24 വരെ സമർപിക്കാം
കോട്ടയം: (16.08.2021 www.kvartha.com) സർവകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ആഗസ്റ്റ് 24ന് വൈകിട്ട് നാല് മണിവരെ അവസരം ഉണ്ടായിരിക്കും.
നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ഓഗസ്റ് 27ന് ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ഓഗസ്റ് 27ന് ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഓഗസ്റ് 13 വരെ അറുപത്തി എണ്ണായിരത്തിലധികം പേരാണ് ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആറായിരത്തോളം അപേക്ഷകരുടെ വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
Keywords: News, Kottayam, Education, Student, Kerala, State, University, M.G University, MG Degree Admission, Applications, MG Degree Admission: Applications can be submitted till August 24.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment