അഫ്ഗാനിലെ സാഹചര്യം അതീവ അപകടകരം; അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തിനുനേരെ വീണ്ടും ഭീകരാക്രമണ സാധ്യത: മുന്നറിയിപ്പുമായി ജോ ബൈഡന്‍


വാഷിങ്ടണ്‍: (www.kvartha.com 29.08.2021) നിരവധി പേരുടെ മരണത്തിനിടയാക്കിയ കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി യുഎസ്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതായി യുഎസ് വ്യക്തമാക്കി. 

നാറ്റോ യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാന്‍ വിടാനൊരുങ്ങവേ, യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു മുന്നറിയിപ്പ് നല്‍കിയത്. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ആക്രമണം നേരിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

'അതീവ അപകടകരമാണ് അഫ്ഗാനില്‍ നിലവിലെ സാഹചര്യം. കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യത വളരെ കൂടുതലാണ്. 24-36 മണിക്കൂറിനകം കാബൂളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് യുഎസ് കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചത്' ബൈഡന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

അഫ്ഗാനിലെ ഇസില്‍ ഭീകരര്‍ക്ക് എതിരെ യുഎസ് ഓപറേഷന്‍ തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണം അവസാനത്തേത്ത് അല്ല. കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നത് തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി. 

News, World, Washington, America, Terror Attack, Terror Threat, USA, President, Afghanistan, Warning, Trending, Airport, US Believes Another Attack On Kabul Airport 'Highly Likely' In 24-36 Hours: Joe Biden


വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണ് വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദാഇശ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഐ എസ് കെ പി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് തിരിച്ചടിച്ചിരുന്നു. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 2 കൊല്ലപ്പെട്ടതായും അറിയിച്ചു. യുഎസ് ആക്രമണത്തില്‍ പൗരന്മാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാന്‍ കൂടുതല്‍ ഭടന്മാരെ നിയോഗിച്ചു. വീണ്ടും ചാവേര്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് വിമാനത്താവള കവാടങ്ങളില്‍ കൂട്ടംകൂടുന്നത് വിലക്കി. കാബൂള്‍ വിമാനത്താവള പരിസരത്ത് നിന്ന് ഉടന്‍ മാറണമെന്ന് യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആയിരത്തിലധികം ആളുകള്‍ ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടെന്നാണ് വിവരം.

വിമാനത്താവള റോഡുകളില്‍ കൂടുതല്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച താലിബാന്‍, കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പെടുത്തി. നിലവില്‍ സഖ്യസേനയ്ക്കാണ് വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല. ഒഴിപ്പിക്കല്‍ ദൗത്യം മിക്കവാറും രാജ്യങ്ങള്‍ പൂര്‍ത്തിയാക്കി. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്ക് നീങ്ങി. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരികന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 31 വരെ ഒഴിപ്പിക്കല്‍ തുടരുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.

Keywords: News, World, Washington, America, Terror Attack, Terror Threat, USA, President, Afghanistan, Warning, Trending, Airport, US Believes Another Attack On Kabul Airport 'Highly Likely' In 24-36 Hours: Joe Biden

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?