22 കാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


പുനലൂര്‍: (www.kvartha.com 08.08.2021) കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയായ ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ചെമ്പഴന്തി എസ്എന്‍ കോളജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ആതിര. 

News, Kerala, State, Kollam, Obituary, Death, Mother, Hospital, Student, Police, 22 Year old girl student found dead in Punalur


ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി തിരിച്ചെത്തിയപ്പോള്‍ ആതിര തൂങ്ങിയ നിലയിലായിരുന്നു. നിരവധിതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആതിരയുടെ ശരീരം കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനലൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്തുനിന്നും ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.

Keywords: News, Kerala, State, Kollam, Obituary, Death, Mother, Hospital, Student, Police, 22 Year old girl student found dead in Punalur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?