ഓടിയടുത്ത ട്രെയിനിനു മുന്നില്‍ ചാടി 21 കാരി; ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലില്‍ ജീവന്‍ രക്ഷിച്ചു, വിഡിയോ


ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) ഓടിയടുത്ത ട്രെയിനിനു മുന്നില്‍ ചാടിയ 21 കാരിയെ രക്ഷിച്ചത് ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടല്‍. ഡെല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിലാണ് സംഭവം. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തു.  

പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്നിലേക്ക് ചാടിയത്. യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക് വലിക്കുകയായിരുന്നു. യുവതിയെ രക്ഷിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. 

News, National, India, New Delhi, Train, Youth, Woman, Jawans, Help, Hospital, Video, Social Media, CISF jawans pulled 21-year-old woman out from under the train


ഓടിയെത്തിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ യുവതിയെ ട്രെയിനിനടിയില്‍ നിന്ന് കോരിയെടുക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. മുറിവേറ്റ യുവതിയെ പുതപ്പിക്കാന്‍ ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ തന്റെ യൂണിഫോം അഴിച്ചുനല്‍കുന്നുണ്ട്.

സബ് ഇന്‍സ്പെക്ടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍കുമാര്‍, നബ കിഷോര്‍ നായക്, കുശാല്‍ പഥക് എന്നിവരടങ്ങുന്ന സി ഐ എസ് എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്ക് പറ്റിയ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ജീവന്‍ രക്ഷിക്കാനായി. 

Keywords: News, National, India, New Delhi, Train, Youth, Woman, Jawans, Help, Hospital, Video, Social Media, CISF jawans pulled 21-year-old woman out from under the train

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?