20 കോടിയുടെ തിമിംഗല സ്രവവുമായി ഉഡുപി സ്വദേശികൾ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 18.08.2021) 20 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം ആംബെർഗ്രിസുമായി (തിമിംഗല സ്രവം) ഉഡുപി സ്വദേശികളായ നാലുപേർ ബെംഗളൂറിൽ അറസ്റ്റിലായി. തിമിംഗലത്തിന്റെ ദഹന പ്രക്രിയക്കായി ഉൽപാദിപ്പിക്കുന്ന സ്രവം 'ഒഴുകുന്ന സ്വർണം' എന്നാണ് അറിയപ്പെടുന്നത്.

News, Kerala, Mangalore, Karnataka, Arrest, Udupi, Police, Police-raid, Top-Headlines, Four Udupi men arrested with ambergris.

രണ്ടര കിലോയുമായി രണ്ടു പേരെയാണ് ബെംഗളുറു എസ് ജെ പാർക് പൊലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഹൊസ്കോടയിലെ വീട് റെയ്ഡ് ചെയ്തപ്പോൾ 17.5 കിലോഗ്രാമും രണ്ടു പേരെയും കിട്ടി.

ഉഡുപി മൽപെ ബീചിൽ നിന്നാണ് സ്രവം ലഭിച്ചതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂണിൽ എട്ടു ലക്ഷം രൂപയുടെ ആംബെർഗ്രിസ് ബെംഗളൂറിൽ പിടികൂടിയിരുന്നു.



Keywords: News, Kerala, Mangalore, Karnataka, Arrest, Udupi, Police, Police-raid, Top-Headlines, Four Udupi men arrested with ambergris.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?