നീറ്റ്-യുജി 2021: ഒ എം ആർ ഷീറ്റ് പൂരിപ്പിക്കേണ്ടതിങ്ങനെ; നിർദേശങ്ങൾ എൻടിഎ പുറത്തിറക്കി

തിരുവനന്തപുരം: (www.kvartha.com 23.08.2021) നീറ്റ് 2021 പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃകയും പൂരിപ്പിക്കുന്നതിനെ കുറിച്ചുള്ള നിർദേശങ്ങളും നാഷനൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) പുറത്തിറക്കി. അടുത്ത മാസം 12 ന് വിവിധ നഗരങ്ങളിലായി പരീക്ഷ നടക്കും. ഒഎംആർ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിർദേശങ്ങൾക്കൊപ്പം ഒരു സാമ്പിൾ ഉത്തരക്കടലാസും ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet(dot)nta(dot)nic(dot)in ൽ പരിശോധിക്കാവുന്നതാണ്.

  
Thiruvananthapuram, Kerala, News, Education, Top-Headlines, Examination, Website, COVID-19, NEET-UG 2021: NTA releases instructions about filling of OMR sheet.



ഒ എം ആർ ഷീറ്റ് പൂരിപ്പിക്കുന്നതിനായി ഉദ്യോഗാർഥികൾ നീല അല്ലെങ്കിൽ കറുപ്പ് ഇങ്ക്ബോൾ പേന മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒ എം ആർ ഷീറ്റുകൾ കംപ്യുടെർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് മൂല്യനിർണയം ചെയ്യുന്നത്. ശരിയായ രീതിയിൽ കളങ്ങൾ പൂരിപ്പിച്ചാൽ മാത്രമേ കംപ്യുടെറിന് വായിക്കാനാകൂ എന്നത് ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം.

കോവിഡ് 19 കാരണം പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം എൻടിഎ വർധിപ്പിച്ചിട്ടുണ്ട്. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കും.

Keywords: Thiruvananthapuram, Kerala, News, Education, Top-Headlines, Examination, Website, COVID-19, NEET-UG 2021: NTA releases instructions about filling of OMR sheet.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?