കോഴിക്കോട് 20 കിലോയുടെ കഞ്ചാവ് പിടിച്ചെടുത്തു; ബ്യൂടി പാര്‍ലര്‍ നടത്തിയിരുന്ന യുവതിയടക്കം 2 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 30.08.2021) കോഴിക്കോട് കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ സ്ത്രീയാണ്. ലീന, സനല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലോക് ഡൗണ്‍ കാലത്താണ് പ്രതികള്‍ കഞ്ചാവ് കടത്ത് തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്താനായി ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗുഡ്‌സ് ഓടോ റിക്ഷയുടെ നമ്പറാണ് ഇവര്‍ ഉപയോഗിച്ചത്.
പിടിയിലായ ലീന തൃശൂരില്‍ ബ്യൂടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. ഇവരോടൊപ്പം പിടിയിലായ സനല്‍, ലീന നടത്തിയിരുന്ന ബ്യൂടി പാര്‍ലറിന് സമീപത്തെ ബേകറിയിലെ ജീവനക്കാരനായിരുന്നു.
Powered by Info News For You

Comments
Post a Comment