പാരാലിമ്പിക്സില്‍ ഇന്‍ഡ്യയ്ക്ക് സുവര്‍ണനേട്ടം; ഷൂടിംഗില്‍ സ്വര്‍ണത്തിളക്കവുമായി 19 കാരി അവനി ലെഖാര


ടോക്യോ: (www.kvartha.com 30.08.2021) ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്തുമായി ഇന്‍ഡ്യന്‍ താരങ്ങള്‍. പാരാലിമ്പിക്സില്‍ ഇന്‍ഡ്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേടി അവനി ലെഖാര. ഷൂടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലെഖാര ലോക റെകോര്‍ഡോടെയാണ് (249.6) സ്വര്‍ണം നേടിയത്. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയാണ് അവനി ലെഖാര. 19 വയസ് മാത്രമുള്ള അവനി ലെഖാരയുടെ ആദ്യ പാരാലിമ്പിക്സാണിത്. 

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയ വെള്ളി നേടിയതും രാവിലത്തെ ശ്രദ്ധേയ നേട്ടമാണ്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് ഖാത്തൂണിയയുടെ നേട്ടം. 

News, World, international, Tokyo, Trending, Sports, Prime Minister, President, Tokyo Paralympics: Shooter Avani Lekhara wins gold


ദേശീയ കായികദിനമായ കഴിഞ്ഞ ദിവസം ഇന്‍ഡ്യ പാരാലിമ്പിക്സില്‍ ഇരട്ടവെള്ളി സ്വന്തമാക്കിയിരുന്നു. ടേബിള്‍ ടെനീസില്‍ ഭവിന ബെന്‍ പട്ടേലിന്റെ വെള്ളിനേട്ടത്തിന് പിന്നാലെ ഹൈംജംപില്‍ നിഷാദ് കുമാറും വെള്ളി നേടി. ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയെങ്കിലും എതിരാളി അപീല്‍ നല്‍കിയതിനാല്‍ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒളിമ്പിക്സിന് പിന്നാലെ പാരാലിമ്പിക്സിലും ടോക്യോ ഇന്‍ഡ്യക്ക് ഭാഗ്യവേദിയാവുകയാണ്. മെഡല്‍ നേടിയ താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പെടെയുള്ളവര്‍ അഭിനന്ദിച്ചു. 

Keywords: News, World, international, Tokyo, Trending, Sports, Prime Minister, President, Tokyo Paralympics: Shooter Avani Lekhara wins gold

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?