പുതിയ നിയന്ത്രണങ്ങൾ പ്രകാരം പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഉൾപെടെ 180 വാർഡുകളിൽ സമ്പൂർണ ലോക് ഡൗൺ; ഇനി ടി പി ആറിന് പകരം ഡബ്ല്യുഐപിആര്‍

കാസർകോട്: (www.kasargodvartha.com 06.08.2021) ജില്ലയിൽ പുതിയ ലോക് ഡൗൺ മാര്‍ഗനിർദേശങ്ങള്‍ പ്രകാരമുള്ള നിയന്ത്രണങ്ങൾ പുറത്തുവിട്ടു. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് (ഡബ്ല്യുഐപിആര്‍) അനുസരിച്ചാണ് നിയന്ത്രണങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപോർട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീകലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു ഐ പി ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെപ്പെടുത്തി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.
< !- START disable copy paste -->
Kasaragod, News, Kerala, COVID-19, Pullur-periya, Lockdown, Report, Case, District Collector, Shop, Delampady, Ajanur, Panchayath, Top-Headlines, Complete lockdown at Pullur Periya under new restrictions.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയും രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക കാര്‍ഷിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോടെലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സെര്‍വീസ് മാത്രം) എന്നിവയ്ക്ക് മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് സ്ഥാപനങ്ങളോ പ്രവര്‍ത്തനങ്ങളോ അനുവദനീയമല്ല. ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍: 

ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ് പയറഡുക്ക ക്ലസ്റ്റർ, അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 19 കല്ലിങ്ങൽ ക്ലസ്റ്റർ


കണ്ടെയ്ന്‍മെന്റ് സോണുകള്‍:

അജാനൂര്‍: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 20, 23
ബദിയടുക്ക: 15
ബളാല്‍: ആറ്, 14, 15
ബേഡഡുക്ക: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16
ചെമ്മനാട്: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23
ചെങ്കള: ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21
ചെറുവത്തൂര്‍: ഒന്ന്, മൂന്ന്, നാല്, അഞ്ച്, 11, 13, 14, 16, 17
ദേലംപാടി: ആറ്, 11, 13, 14
ഈസ്റ്റ് എളേരി: ഒന്ന്, രണ്ട്, 10, 16
കള്ളാര്‍: മൂന്ന്, ഏഴ്, ഒമ്പത്
കാഞ്ഞങ്ങാട് നഗരസഭ: ഏഴ്, എട്ട്, ഒമ്പത്, 10, 11, 13, 17, 21, 22, 27, 29, 36, 40
കാറഡുക്ക: 14
കയ്യൂര്‍-ചീമേനി: രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14, 16
കിനാനൂര്‍ കരിന്തളം: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 12, 14, 16, 17
കോടോം-ബേളൂര്‍: രണ്ട്, ആറ്, ഒമ്പത്, 14, 16, 17, 18, 19
കുംബഡാജെ: ഏഴ്
കുമ്പള: ഒമ്പത്
കുറ്റിക്കോല്‍: രണ്ട്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13
മധൂര്‍: നാല്, ഏഴ്
മടിക്കൈ: നാല്, അഞ്ച്, ഏഴ്, 10, 11, 13, 14
മംഗല്‍പാടി: 12, 15, 17
മുളിയാര്‍: ഒമ്പത്, 10, 14, 15
നീലേശ്വരം നഗരസഭ: മൂന്ന്, ഏഴ്, എട്ട്, 20, 22, 23, 26, 29, 31
പടന്ന: ഏഴ്, 11, 12
പൈവളിഗെ: 13
പള്ളിക്കര: ഒന്ന്, നാല്, ഒമ്പത്, 15, 20
പനത്തടി: മൂന്ന്, അഞ്ച്, ഏഴ്
പിലിക്കോട്: രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 12, 16
തൃക്കരിപ്പൂര്‍: ഒന്ന്, ഏഴ്, ഒമ്പത്, 13, 19
ഉദുമ: ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒമ്പത്
വലിയപറമ്പ്: ഒമ്പത്
വെസ്റ്റ് ഏളേരി: നാല്, 10, 13, 14, 16




Keywords: Kasaragod, News, Kerala, COVID-19,  Pullur-periya, Lockdown, Report, Case, District Collector, Shop, Delampady, Ajanur, Panchayath, Top-Headlines, Complete lockdown at Pullur Periya under new restrictions.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?