മംഗളൂറിൽ 1725 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടി; തോക്കുവ്യാപാരി അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 16.08.2021) നഗരത്തിൽ ബന്തറിലെ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച 1725 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ബന്തറിൽ തോക്കുകൾ വിൽക്കുന്ന കട നടത്തുന്ന ബണ്ട് വാൾ മുടിപ് കൈറങ്കളയിലെ ആനന്ദ് ഗട്ടി(50)യെ പൊലീസ് അറസ്റ്റ് ചെയ്തു.

 
Explosives seized in Mangalore



400 കിലോഗ്രാം സൾഫർ പൊടി, 350 കിലോഗ്രാം പൊടാസ്യം നൈട്രേറ്റ്, 50 കിലോഗ്രാം ബാറിയം നൈട്രേറ്റ്, 395 കിലോഗ്രാം പൊടാസ്യം ക്ലോറേറ്റ്, 260 കിലോഗ്രാം അലൂമിനിയം പൗഡർ, 240 കിലോഗ്രം കരി തുടങ്ങിയവയാണ് പിടിച്ചെടുത്തതെന്ന് മംഗളുറു ഡെപ്യൂടി പൊലീസ് കമീഷനർ ഹരിറാം ശങ്കർ പറഞ്ഞു. പിടികൂടിയ സ്ഫോടക വസ്തുക്കൾക്ക് 1.11 ലക്ഷം രൂപ വിലവരും.

കോടതിയിൽ ഹാജരാക്കിയ ഗട്ടിയെ കൂടുതൽ അന്വേഷണത്തിനായി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഫോടക വസ്തു ശേഖരത്തിന് പിന്നിൽ റാകെറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് വിശദാന്വേഷണം നടത്തും. മൂഡിബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടംഗ നായാട്ട് സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് ബന്തറിൽ റെയ്ഡ് നടത്തിയത്. ജോൺ മെനെസസ്, ശ്രീനിവാസ്, ഗുരുപ്രസാദ്, ജോയൽ അനിൽ ഡിസൂസ, അജയ്, സനത്, ഹരീഷ് പൂജാരി, മോഹൻ ഗൗഢ, നോണയ്യ, വിനയ് പൂജാരി, രമേശ്, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.

Keywords: Karnataka, News, Mangalore, Top-Headlines, Police, Arrest, Seized, Raid, Investigation, Explosives seized in Mangalore.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?