ഊട്ടുമോ ഇനി അഴികൾക്കുള്ളിൽ?; അച്ഛനും മകനും അട്ടിപ്പേറോടെ 17ന് കർണാടക ഹൈകോടതിയിലേക്ക്

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 07.08.2021) മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്കും മകൻ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി വൈ വിജയേന്ദ്രയുൾപെടെ കൂട്ടാളികൾക്കും ഈ മാസം 17ന് ഹൈകോടതിയിൽ ഹാജരാവാൻ സമൻസ്. വിവരാവകാശ പ്രവർത്തകൻ അഡ്വ. ടി ജെ അബ്രഹാം സമർപിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് സുനിൽ ദത്ത് യാദവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നോടീസാണ് എതിർ കക്ഷികൾ കൈപറ്റിയത്. യദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ഈ ഹരജി ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നിരസിച്ചിരുന്നു.
 
Karnataka, Mangalore, Top-Headlines, President, BJP, High-Court, Karnataka High Court summons BS Yediyurappa, son, others to appear on August 17.

യദ്യൂരപ്പയുടെ പേരമകൻ ശശിധർ മരഡി, മരുമകൻ വിരുപ്രകാശപ്പ യമകൺമരഡി, മകൾ പത്മാവതിയുടെ മരുമകൻ സഞ്ജയ് ശ്രീ, രാമലിംഗം കൺസ്ട്രക്ഷൻസ് കമ്പനി ഉടമ ചന്ദ്രകാന്ത് രാമലിംഗം, ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ. ജി സി പ്രകാശ്, മുൻ മന്ത്രി എസ് ടി സോമശേഖർ, ഹോടെൽ വ്യവസായി കെ രവി എന്നിവരാണ് ഹരജിയിലെ മറ്റു എതിർകക്ഷികൾ.

ബെംഗളുറു വികസന അതോറിറ്റിയുടെ ഭവന നിർമാണ പദ്ധതിയുടെ മറവിൽ യദ്യൂരപ്പയുടെ മുഖ്യമന്ത്രി പദവി ഉപയോഗിച്ച് കരാറുകാരിൽ നിന്ന് കോടികൾ കോഴ വാങ്ങി എന്നാണ് ഹരജിക്കാരന്റെ വാദം. സാമ്പത്തിക ലാഭം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി പദ്ധതികൾക്ക് അനുമതി നൽകിയതെന്നും ആരോപിച്ചു. ഭവന പദ്ധതി തുക ഉയർത്തിയതിലൂടെ രാമലിംഗം കൺസ്ട്രക്ഷൻസ് കമ്പനിയിൽ നിന്ന് 12 കോടി രൂപ കോഴ വാങ്ങുകയും ബന്ധുക്കളുടെ പേരിലുള്ള വ്യാജ കമ്പനികൾ മുഖേന 17.5 കോടി രൂപ ശേഖരിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

അഴിമതി നടന്നതായി പറയുന്ന വേളയിൽ വകുപ്പ് മന്ത്രിയായിരുന്നു എസ് ടി സോമശേഖർ. നിലവിൽ മൈസുറു റവന്യൂ ഡിവിഷൻ മേഖല കമീഷണറായ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബെംഗളുറു വികസന അതോറിറ്റി കമീഷണറായിരിക്കേയാണ് ഹരജിയിൽ ആരോപിച്ച അഴിമതികൾ നടന്നത്.

Keywords: Karnataka, Mangalore, Top-Headlines, President, BJP, High-Court, Karnataka High Court summons BS Yediyurappa, son, others to appear on August 17.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?