ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്വറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 1.69 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി
ദോഹ: (www.kvartha.com 20.08.2021) ഖത്വറിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. ഹാഷിഷ് ആണ് എയര്‍ കാര്‍ഗോ ആന്‍ഡ് സ്‌പെഷ്യല്‍ എയര്‍പോര്‍ട്‌സ് വിഭാഗം പിടിച്ചെടുത്തത്. 1.69 കിലോഗ്രാം ഹാഷിഷ് ആണ് ഇങ്ങനെ കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്വറിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു.
രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും ഇത്തരം ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും കസ്റ്റംസ് വിഭാഗത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment