വീട്ടിലെത്തി 16കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; അയല്‍വാസിയായ 20കാരന്‍ പിടിയില്‍


പാലക്കാട്: (www.kvartha.com 25.08.2021) മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. അയല്‍വാസിയായ ജംശീറി(20)നെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് ജംശീറിനെ പിടികൂടിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.  

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഈ സമയം പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടെത്തിയ മുത്തശ്ശി കണ്ടത് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റിയ ശേഷം പ്രതി കഴുത്തില്‍ തോര്‍ത്ത് ചുറ്റി ശ്വാസം മുട്ടിക്കുന്നതായിരുന്നു. മുത്തശ്ശി ബഹളം വച്ചതോടെ 20കാരന്‍ ഇവരെ ചവിട്ടി വീഴ്ത്തി വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

News, Kerala, State, Palakkad, Police, Crime, Murder Attempt, Accused, Arrested, Injured, Treatment, Molestation, Complaint that attack against 16 year old girl; 20 year old arrested


ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പലതവണ രക്തം ഛര്‍ദിച്ച പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതി വന്ന ശേഷമേ ലൈംഗീക പീഡനം നടന്നിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Keywords: News, Kerala, State, Palakkad, Police, Crime, Murder Attempt, Accused, Arrested, Injured, Treatment, Molestation, Complaint that attack against 16 year old girl; 20 year old arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?