ചൈനയില്‍നിന്ന് മത്സ്യബന്ധന ബോടില്‍ എത്തിയ 154 പൂച്ചകളെ ദയാവധത്തിന് വിധേയമാക്കി തായ്‌വാന്‍; ജൈവ സുരക്ഷ മുന്‍നിര്‍ത്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് സര്‍കാര്‍ വിശദീകരണം, വിമര്‍ശനം

തായ്‌പെയ്: (www.kvartha.com 23.08.2021) മരണം ഏവര്‍ക്കും പ്രയാസകരമായ വിഷയമാണെന്നിരിക്കെ വിപണിയില്‍ രണ്ടര കോടി വിലയുള്ള പൂച്ചകളെ കൂട്ടഹത്യ ചെയ്ത് തായ്‌വാന്‍. ചൈനയില്‍നിന്ന് മത്സ്യബന്ധന ബോടില്‍ എത്തിയ 154 പൂച്ചകളെയാണ് ജൈവ സുരക്ഷ പറഞ്ഞ് തായ്‌വാന്‍ സര്‍കാര്‍ ദയാവധത്തിന് വിധേയമാക്കിയത്. തായ്‌വാന്‍ ദക്ഷിണ തീരപ്രദേശമായ കവോസിയൂങ്ങിലാണ് ദയാശൂന്യമായ സംഭവം അരങ്ങേറിയത്. 

സംശയം തോന്നി ബോട് പരിശോധിച്ച ഉദ്യാഗസ്ഥര്‍ റഷ്യന്‍ ബ്ലൂ, റാഗ്‌ഡോള്‍, പേര്‍ഷ്യന്‍ അമേരികന്‍ ഷോര്‍ട് ഹെയര്‍ തുടങ്ങിയ വിലകൂടിയ വിഭാഗങ്ങളില്‍പെട്ട പൂച്ചകളെ കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം 62 കൂടുകളിലടച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച എല്ലാ പൂച്ചകളെയും തായ്‌വാന്‍ വധിച്ചു. 

News, World, China, Animals, Finance, Criticism, Cat, Decision to euthanise 154 cats found in smuggling operation sparks outrage in pet-loving Taiwan


പൂച്ചകള്‍ എവിടെനിന്നെത്തിയെന്ന് അറിയാത്തതിനാല്‍ ജൈവ സുരക്ഷ മുന്‍നിര്‍ത്തി നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. 

അതേസമയം വീടില്ലാ ജന്തുക്കളുടെ അന്താരാഷ്ട്ര ദിനത്തില്‍ നടത്തിയ കൂട്ട ഹത്യക്കെതിരെ പ്രതിഷേധം ശക്തമാണ്. അധികൃതര്‍ നടത്തിയത് കൊടുംക്രൂരതയാണെന്ന വിമര്‍ശനവുമായി ജന്തുസ്‌നേഹികള്‍ രംഗത്തെത്തി.  

News, World, China, Animals, Finance, Criticism, Cat, Mercy Petition, Decision to euthanise 154 cats found in smuggling operation sparks outrage in pet-loving Taiwan


വളര്‍ത്തുപൂച്ചകള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് തായ്‌വാന്‍. കൊന്നടുക്കിയ പൂച്ചകള്‍ക്ക് വിപണിയില്‍ രണ്ടര കോടി രൂപയിലേറെ വില വരുമെന്നാണ് കണക്കുകൂട്ടല്‍.

Keywords: News, World, China, Animals, Finance, Criticism, Cat, Decision to euthanise 154 cats found in smuggling operation sparks outrage in pet-loving Taiwan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?