കാബൂൾ വിമാനത്താവളത്തിൽ നിന്ന് താലിബാൻ തടഞ്ഞുവെച്ച 150 ഓളം ഇൻഡ്യക്കാരെ വിട്ടയച്ചു; എല്ലാവരും സുരക്ഷിതരെന്ന് റിപോർട്

ന്യൂഡെൽഹി: (www.kvartha.com 16.08.2021) കാബൂൾ വിമാനത്തവളത്തിൽ നിന്ന് താലിബാൻ തടഞ്ഞുവെച്ച 150 ഓളം ഇൻഡ്യക്കാരെ വിട്ടയച്ചു. നിലവിൽ ഇവർ സുരക്ഷിതമായി വിമാനത്തിനുള്ളിൽ പ്രവേശിച്ചെന്നും അവിടെ നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നാണ് റിപോർടുകൾ.

വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപോർടുകൾ. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപോർടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു.

ഇൻഡ്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇൻഡ്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപോർടുകൾ വന്നിരുന്നു.

News, New Delhi, Taliban Terrorists, Afghanistan, Indian, Kabul, Airport, Top-Headlines, 150 Indians, Taliban,


പുലർചെ താലിബാൻ ഇൻഡ്യക്കാരെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപോർട്. 85 ഓളം ഇൻഡ്യക്കാരെ കാബൂളിൽ നിന്ന് താജികിസ്താനിലേക്ക്
മാറ്റിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് താലിബാൻ 150 ഓളം ഇൻഡ്യക്കാരെ തടഞ്ഞുവെച്ചത്.

എംബസി ഉദ്യോഗസ്ഥർ ഇൻഡ്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇൻഡ്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർകാർ വൃത്തങ്ങൾ പറയുന്നത്.

Keywords: News, New Delhi, Taliban Terrorists, Afghanistan, Indian, Kabul, Airport, Top-Headlines, 150 Indians, Taliban, 150 Indians, Questioned By Taliban, Reach Airport; Evacuation Soon: Sources.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?