അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെത്തിയ പാക് സ്വദേശിയായ 15കാരന്‍ പിടിയില്‍; വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍


അഹമ്മദാബാദ്: (www.kvartha.com 03.08.2021) അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരന്‍ പിടിയില്‍. അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെത്തിയ പാക് സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. ഗുജറാത്തിലെ കച് ജില്ലയിലെ ഖവ്ദയിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് കൗമാരക്കാരന്‍ ഇന്‍ഡ്യയിലെത്തിയത്. 

അതിര്‍ത്തി കടന്നെത്തിയ 15കാരനായ ബാലനെ ബി എസ് എഫ് ആണ് പിടികൂടിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലാണ് 15കാരന്റെ താമസം. പ്രാഥമിക ചോദ്യം ചെയ്യലില്‍, വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മെഡികല്‍ പരിശോധനകള്‍ക്ക് ശേഷം 15കാരനെ പൊലീസിന് കൈമാറും.

News, National, India, Ahmedabad, Pakistan, Boy, Border, Army, BSF Jawans, Pakistani Boy Crosses India-Pakistan Border In Gujarat, Detained


നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. വഴി തെറ്റിയും വഴക്കിട്ടും അതിര്‍ത്തി കടന്നെത്താറുണ്ട്. സമാനമായി ഏപ്രിലില്‍ അതിര്‍ത്തി കടന്നെത്തിയ എട്ടുവയസുകാരനെ പാകിസ്താനിലേക്ക് തന്നെ തിരികെ അയച്ചിരുന്നു.

Keywords: News, National, India, Ahmedabad, Pakistan, Boy, Border, Army, BSF Jawans, Pakistani Boy Crosses India-Pakistan Border In Gujarat, Detained

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?