സൈകിളില്‍ സഞ്ചരിച്ച 15കാരെ ഇടിച്ച ശേഷം ഇറങ്ങിവന്ന് പരിക്ക് പരിശോധിച്ച് സ്ഥലത്തുനിന്നും മുങ്ങി; 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ തേടി പൊലീസ്

തൃശ്ശൂര്‍: (www.kasargodvartha.com 24.08.2021) തൊട്ട് മുന്നില്‍തന്നെ ആശുപത്രി ഉണ്ടായിട്ടും ഇടിച്ചിട്ട കുട്ടിയെ രക്ഷിക്കാതെ കടന്നുകളഞ്ഞ വാഹന ഉടമയെ തേടി പൊലീസ്. സൈകിളില്‍ സഞ്ചരിച്ച 15കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സ്ഥലത്തുനിന്നും മുങ്ങിയ ആളുടെ തെളിവായി ശേഷിക്കുന്നത് വണ്ടിയില്‍ നിന്ന് അടര്‍ന്നുവീണ ബംപറിന്റെ കഷ്ണം. 

ഏതാനും ദിവസം മുന്‍പ് ദയ ആശുപത്രിക്കു സമീപം വിയ്യൂര്‍ പാലത്തിലായിരുന്നു അപകടം നടന്നത്. രാത്രി ഏകദേശം 10ന് പാലത്തിലൂടെ സൈകിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നില്‍ വാന്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു സമീപത്തെ മുന്നറിയിപ്പു ബോര്‍ഡും തകര്‍ത്ത ശേഷമാണു വണ്ടി നിന്നത്. ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. 

News, Kerala, State, Top-Headlines, Thrissur, Police, Hospital, Child, Injured, Accident, Vehicle, Police search for Toyota Innova Crysta car that hit 15-year-old

എന്നാല്‍, പരിക്ക് ഗുരുതരമാണെന്ന് തോന്നിയതോടെ ഉടന്‍തന്നെ ഇയാള്‍ തിരിച്ചു വാനില്‍ കയറി സ്ഥലം വിടുകയാണു ചെയ്തത്. 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബംപറിന്റെ ഒരു ഭാഗം നിലത്തുവീണിരുന്നു. അതോടെ വാഹനം ചാര നിറമുള്ള ഇനോവ ക്രിസ്റ്റ ആണെന്നു തിരിച്ചറിഞ്ഞതോടെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വിയ്യൂര്‍ പൊലീസ് 

സംഭവസ്ഥലത്തു നിന്നു വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ പ്ലാസകളിലെയും ജില്ലാ അതിര്‍ത്തികളിലെയും സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. കൈയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

Keywords: News, Kerala, State, Top-Headlines, Thrissur, Police, Hospital, Child, Injured, Accident, Vehicle, Police search for Toyota Innova Crysta car that hit 15-year-old

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?