ഹിമാചലിലെ മണ്ണിടിച്ചില്‍: മരണം 13 ആയി, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു; രണ്ടാം ദിവസത്തെ തിരച്ചില്‍ തുടങ്ങി


ഷിംല: (www.kvartha.com 12.08.2021) ഹിമാചല്‍ പ്രദേശിലെ കനൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി. ഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ അകപ്പെട്ട ബസിലും കാറിലും ഇനിയും മുപ്പത് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം.

വ്യാഴ്‌ഴ്ച ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം നടന്നത്. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ഹിമാചല്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസും ട്രകും  വിനോദസഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപോര്‍ട്. 

News, National, India, Land, Help, Rain, Death, Travel, Travel & Tourism, Passengers, Vehicles, Minister, Himachal Pradesh landslide: Death toll surges to 13, rescue work resumes in Kinnaur


മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. രക്ഷപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.

News, National, India, Land, Help, Rain, Death, Travel, Travel & Tourism, Passengers, Vehicles, Minister, Himachal Pradesh landslide: Death toll surges to 13, rescue work resumes in Kinnaur


അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കും.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മണിണിടിച്ചില്‍ തുടരുന്നതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം കിനൗറില്‍ തന്നെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ 9 പേരാണ് മരിച്ചത്.

Keywords: News, National, India, Land, Help, Rain, Death, Travel, Travel & Tourism, Passengers, Vehicles, Minister, Himachal Pradesh landslide: Death toll surges to 13, rescue work resumes in Kinnaur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?