മീൻ പിടുത്തക്കാരുമായി പോവുകയായിരുന്ന ടെംപോയും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു; ഒരാൾക്ക് ഗുരുതരം
മൊഗ്രാൽ: (www.kasargodvartha.com 05.08.2021) മീൻ പിടുത്തക്കാരുമായി പോവുകയായിരുന്ന ടെംപോയും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. കീഴൂർ കടപ്പുറത്ത് നിന്ന് പുറപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. മൊഗ്രാലിൽ വെച്ച് വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഷാജി പത്മനാഭനെ (36) കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടെംപോ ഡ്രൈവർ ചന്ദ്രൻ കുഞ്ഞിക്കണ്ണൻ കെ വി (44) തൊഴിലാളികളായ പ്രകാശൻ കൃഷ്ണൻ (55), ഗണേഷൻ ബാബു (39), സുനിൽ കൃഷ്ണൻ (42), അനിൽ സുമതൻ (37), രവി സുമതൻ (55), ബാബു ജനാർദനൻ (38) എന്നിവർ കാസർകോട് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
സാരമായി പരിക്കേറ്റ വിജയൻ സുമതൻ (61), പ്രമോദ് കണ്ണൻ (50), വസന്തൻ കടവൻ (53), പ്രകാശൻ കാസർകോട് (40), പ്രമോദ് ശേഖരൻ (33) എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
കീഴൂർ ഭാഗത്ത് കടൽ ക്ഷോഭം കാരണം മീൻ പിടുത്തത്തിന് അനുയോജ്യമല്ലാത്തത് കാരണം മഞ്ചേശ്വരം ഭാഗത്തേക്ക് മീൻ പിടുത്തത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിജെപി തീരദേശ ജില്ലാ കൺവീനർ സുരേഷ് കുമാർ സ്ഥലം സന്ദർശിച്ച് സഹായങ്ങൾ ചെയ്‌തു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, News, Kerala, Fish, Car, Driver, Mogral puthur, Top-Headlines, Hospital, Accident, Manjeshwaram, BJP, Tempo and car collides; 13 injured.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment