ഒന്നര വയസുകാരിയായ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 11 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച യുവതി നിരപരാധിയെന്ന് കോടതി വിധി
ചെന്നൈ: (www.kvartha.com 28.08.2021) ഒന്നര വയസുകാരിയായ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 11 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച യുവതി നിരപരാധിയെന്ന് വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ശകുന്തളയെയാണ് കോടതി വിട്ടയച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനോട് പിണങ്ങി ശകുന്തള 2002ലായിരുന്നു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്.
പിറ്റേ ദിവസം മകളെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയതോടെ ശകുന്തളയാണ് കുഞ്ഞിനെ കൊന്നതെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് യുവതി കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. 2014ല്‍ ശകുന്തള കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും വാദം കേള്‍ക്കാന്‍ നിര്‍ദേശിച്ചത്.
കേസില്‍ ചേരാത്ത കണ്ണികളേറെയുണ്ടെങ്കിലും പല കാര്യങ്ങളും കൃത്യമായി അന്വേഷിച്ചില്ലയെന്ന് കോടതി നിരീക്ഷണമുണ്ടായി. തുടര്‍ന്നാണ് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിച്ചതെന്ന് തെളിഞ്ഞതോടെ യുവതിയെ വിട്ടയച്ചത്. പിഴ തുക അടച്ചെങ്കില്‍ അത് ശകുന്തളയ്ക്ക് തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.
Keywords: Chennai, News, National, Court, Case, Jail, Woman, Found Dead, Daughter, Court acquitted woman after 11 years of jail
Powered by Info News For You

Comments
Post a Comment