തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ മലിനജല പ്രശ്നത്തിന് പരിഹാരമാകുന്നു; സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനായി 1.16 കോടി രൂപ അനുവദിച്ചു
ചട്ടഞ്ചാൽ: (www.kasargodvartha.com 08.08.2021) തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ മലിനജല പ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു. ആശുപത്രിയിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനായി കാസർകോട് വികസന പാകേജിൽ നിന്ന് 1.16 കോടി രൂപ അനുവദിച്ചുവെന്ന് സി എച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
കോവിഡ് ബാധിതർക്ക് വേണ്ടിയാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള മലിനജലം ഒഴുകുന്നത് പരിസരവാസികൾക്ക് ദുരിതമാകുന്നതായി പരാതി ഉയർന്നു വന്നിരുന്നു.
ആശുപത്രിയിലെ മലിനജലം ഒഴുകി പോകുന്നതിന് ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള ആറ് ചേമ്പർ നിര്‍മിച്ചിരുന്നു. ഇതിൽ നിന്ന് മലിനജലം മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലായെന്നും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും പിന്നീടാണ് മനസിലായത്. താല്‍ക്കാലികമായി കുഴിയെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഉറപ്പുള്ള പാറയായതിനാല്‍ വെള്ളം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ടായില്ല.
തെക്കിൽ വിലേജിൽ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടെയ്നറുകളാണ് ടാറ്റാ ഗ്രൂപ് സർകാരിന് നിർമിച്ചു കൈമാറിയത്. കോവിഡ് ബാധിതർ അടക്കം മുന്നൂറിലധികം പേരാണ് ഈ സ്ഥാപനത്തിലുള്ളത്.
മലിനജലം ടാങ്ക് നിറഞ്ഞ് താഴ്ഭാഗത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി ഇറങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. താൽക്കാലികമായി കുഴി കുഴിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയമായി. ഇതു ശാശ്വതമായി പരിഹരിക്കുന്നതിന് മാലിന്യ സംസ്ക്കരണ പ്ലാന്റ് നിർമിക്കുക എന്നതായിരുന്നു ഏകമാർഗം. ഇതിനായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കെഡിപി സ്പെഷൽ ഓഫിസർ ഉൾപെടെയുള്ളവർക്ക് സി എച് കുഞ്ഞമ്പു എംഎൽഎ കത്ത് നൽകിയിരുന്നു.
പാകേജിൽ പരാമർശമില്ലാത്തതിനാൽ പ്ലാനിങ് ബോർഡിന്റെ അനുമതിക്കായി സമർപിച്ച പദ്ധതി പ്രത്യേകമായി പരിഗണിച്ചാണ് ആസൂത്രണ ബോർഡ് അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന കാസർകോട് വികസന പാകേജ് യോഗത്തിലാണ് അനുമതി നൽകിയത്.
ദിവസേന ഒരു ലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് തയാറാക്കുന്നത്. പദ്ധതി നിർവഹണത്തിനായി എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Chattanchal, Kerala, News, Hospital, Government, Waste Recycling Plant, Waste, MLA, COVID-19, Health-minister, Top-Headlines, Development project, Tata Trust Govt. Hospital Sewage treatment plant will be constructed.
Powered by Info News For You

Comments
Post a Comment